മുഹമ്മദ് സഹൽ ഫൈസി
Posted On
date_range Updated On
date_range സമസ്ത ബഹ്റൈൻ റമദാൻ മുന്നൊരുക്കം പരിപാടി ഇന്ന്
മനാമ: വിശുദ്ധ റമദാന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഇസ്തിഖ്ബാൽ റമദാൻ’ റമദാൻ മുന്നൊരുക്കം പ്രഭാഷണവും ദുആ മജ്ലിസും ഇന്ന് രാത്രി 8.30ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും.
പ്രമുഖ പ്രഭാഷകൻ മുഹമ്മദ് സഹൽ ഫൈസി ഓടക്കാലി എറണാകുളം മുഖ്യപ്രഭാഷണം നടത്തും. സമസ്ത ബഹ്റൈൻ കേന്ദ്ര, ഏരിയ, റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ സംബന്ധിക്കും.
മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സഹോദരിമാർക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.