മനാമ: ലോകത്തിലെ ഏറ്റവും വലിയ അലുമിനിയം വ്യവസായ കമ്പനിയായി മാറുന്ന അൽബയിൽ 3,200 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു. അലുമിനിയം ബഹ്റൈൻ ആസ്ഥാനത്ത് സന്ദർശനം നടത്തിയ അദ്ദേഹം ലൈൻ ആറ് വിപുലീകരണ പദ്ധതിയുടെ വിശകലനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു.
ലൈൻ ആറ് വിപുലീകരണ പദ്ധതി പൂർത്തിയാകുന്നതോടെ, നിലവിലെ ഉത്പ്പാദനശേഷിയിൽനിന്നും 52 ശതമാനം വർധിച്ച്, ഒന്നരമില്ല്യൻ മെട്രിക് ടൺ ആയി മാറും. ലോകത്തിലെ ഏറ്റവും വലിയ അലുമിനിയം ഉത്പ്പാദന വ്യവസായശാല എന്ന പദവിയിലേക്കായിരിക്കും ഇതോടെ അൽബ എത്തുക. അടുത്ത ജനുവരിയിൽ തുടങ്ങാൻ ഉദ്ദേശിക്കുന്ന പ്രൊജക്ടിെൻറ വിശദവിവരങ്ങൾ കിരീടാവകാശി പരിശോധിച്ചു. 1971 മുതൽ ബഹ്റൈെൻറ തന്ത്രപരമായ സാമ്പത്തികാടിത്തറയായി അൽബ മാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിെൻറ എണ്ണ-ഇതര മേഖലയുടെ വളർച്ചയ്ക്ക് കമ്പനി ഒരു സുസ്ഥിരമായ സംഭാവന നൽകി കൊണ്ടിരിക്കുകയാണ്.
പൗരൻമാർക്ക് അവസരം നൽകാൻ ഉദേശിച്ചുള്ള 32.5 ബില്ല്യൻ ഡോളർ വിലവരുന്ന വികസന പദ്ധതികൾക്ക് രൂപരേഖ തയ്യാറാക്കിയിരിക്കുകയാണ്. സുസ്ഥിര സാമ്പത്തിക വളർച്ചയെ ശക്തമായി പ്രോത്സാഹിപ്പിക്കുകയാണ് കമ്പനിയുടെ ചുമതലയെന്ന് അൽബ ചെയർമാൻ ശൈഖ് ദയ്ജി ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ഉപപ്രധാനമന്ത്രിയും മുംതലക്കാത് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ശൈഖ് ദയ്ജി, ബെച്ചൽ ഗ്രൂപ്പ് ചെയർമാൻ ബ്രൻഡൻ പി ബിച്ചെൽ എന്നിവർ ചേർന്ന് കിരീടാവകാശിയെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.