മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ (എ.പി.എ.ബി) വനിത വേദിയുടെ നേതൃത്വത്തിൽ ബുക്കുവ, അർഗൻ വില്ലേജിൽ അന്താരാഷ്ട്ര യോഗ ദിനാചരണവും, വനിത സംഗമവും നടന്നു. വനിത വേദി പ്രസിഡന്റ് ആതിര സുരേന്ദ്രയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി ആതിര പ്രശാന്ത് സ്വാഗതം പറഞ്ഞു. ഡോ. അതുല്യ ഉണ്ണികൃഷ്ണൻ (ശാന്തിഗിരി ആയുർവേദ ഹോസ്പിറ്റൽ) ഉദ്ഘാടനം ചെയ്തു.
എ.പി.എ.ബി പ്രസിഡന്റ് അനിൽ കായംകുളം, ജനറൽ സെക്രട്ടറി അജ്മൽ കായംകുളം, പ്രോഗ്രാം കോഓഡിനേറ്റർ ജയ്സൺ കൂടാംപള്ളത്ത് എന്നിവർ ആശംസ അറിയിച്ചു.പ്ലഷർ റൈഡേഴ്സ് ബഹ്റൈന്റെ മോട്ടോർബൈക്ക് റൈഡും മോക്ഷ ഗ്രൂപ്പിന്റെ ചെണ്ടമേളവും നടന്നു. ആർട്ട് ഓഫ് ലിവിങ്ങിലെ യോഗ പരിശീലകരായ രഞ്ജിനി മോഹൻ, ലക്ഷ്മി ആദർശ് എന്നിവരുടെ നേതൃത്വത്തിൽ യോഗ ക്ലാസും നടന്നു.
തുടർന്ന് കുട്ടികളുടെ കലാപരിപാടികളും മിഡിലീസ്റ്റ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും നടന്നു. വനിതവേദി എക്സിക്യൂട്ടിവ് അംഗം അശ്വതി പരിപാടി നിയന്ത്രിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളായ ശ്യാമ, രാജി ശ്രീജിത്ത്, മിനി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.