?????????????? ??????? ??? ????? ???????? ???? ?????? ?????????? ???????? ???????? ???? ????? ?????? ??????????? ??????????? ??????????????

അല്‍ജസീറയുടെ ശ്രമങ്ങള്‍ അപമാനകരം -മന്ത്രി

മനാമ: ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ചാനലി​​െൻറ ശ്രമങ്ങള്‍ അപമാനകരമാണെന്ന് ഇന്‍ഫര്‍മേഷന ്‍ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍ റുമൈഹി വ്യക്തമാക്കി. അയല്‍ രാഷ്​ട്രങ്ങള്‍ക്കെതിരെ കളവുകള്‍ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ സൃഷ്​ടിക്കാനാണ് ചാനൽ നിരന്തരമായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അജ്ഞാത നമ്പരുകളില്‍ നിന്ന് ഫോണ്‍ വിളിക്കുകയും സംഭാഷണങ്ങള്‍ അവരറിയാതെ റിക്കോഡ് ചെയ്യുകയും പിന്നീട് അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് അവലംബിച്ചു കൊണ്ടിരിക്കുന്നത്.

മാധ്യമ പ്രവര്‍ത്തന മേഖലയില്‍ ഇത്തരം ശ്രമങ്ങള്‍ മോശം പ്രവണതയും അറബ്​-ഗള്‍ഫ് പാരമ്പര്യത്തിന് നിരക്കാത്ത രീതിയുമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഖത്തര്‍ പ്രശ്നം പരിഹരിക്കുന്നതിന് റിയാദിലെടുത്ത തീരുമാനം നടപ്പിലാവുന്നതിലൂടെ സാധ്യമാവും. അതിന് പകരം ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നത് ഗുണത്തെക്കാൾ ഏറെ ദോഷമാണുണ്ടാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - al jazeera-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.