അൽ ഹിലാൽ ഹെൽത്ത് കെയർ ജുഫൈറിലെ ഒയാസിസ്
മാളുമായി സഹകരിച്ച് നടത്തിയ അന്താരാഷ്ട്ര വനിത ദിന
പരിപാടിയിൽനിന്ന്
മനാമ: അന്താരാഷ്ട്ര വനിത ദിനത്തിൽ സ്ത്രീകൾക്ക് പ്രത്ര്യേക പരിപാടിയൊരുക്കി അൽ ഹിലാൽ ഹെൽത്ത് കെയർ. ജുഫൈറിലെ ഒയാസിസ് മാളുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ 150ലധികം സ്ത്രീകൾ പങ്കാളികളായി. മെഡിക്കൽ ക്ലാസുകൾ, ആകർഷകമായ വിവിധ പരിപാടികൾ, സമ്മാനദാനം എന്നിവ ഉൾപ്പെട്ടതായിരുന്നു പരിപാടി.
ലൈവ് എഫ്.എം 107.2 ന്റെ മേൽനോട്ടത്തിലാണ് ആഘോഷങ്ങൾ സജ്ജീകരിച്ചത്. സതേൺ ഗവർണറേറ്റ് പാർലമെന്റ് അംഗം ഡോ. മറിയം അൽ ദഈൻ ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. പരിപാടിയുടെ വിജയത്തിൽ അൽ ഹിലാൽ ഹെൽത്ത് കെയറിനെയും ഒയാസിസ് മാളിനെയും അവർ അഭിനന്ദിക്കുകയും അത്തരമൊരു ശാക്തീകരണ പരിപാടിയുടെ ഭാഗമായതിന് നന്ദി അറിയിക്കുകയും ചെയ്തു.
വ്യായാമം, മേക്കപ്പ് ട്യൂട്ടോറിയൽ, ഫ്രീ നൈൽ പെയിന്റിങ് തുടങ്ങി സ്ത്രീകളുടെ സൗന്ദര്യസംരക്ഷണ സെക്ഷനുകളും അവബോധവും പരിപാടിയുടെ ഭാഗമായിരുന്നു. രസകരമായ ഗെയിമുകളും മറ്റുമായി ലൈവ് എഫ്.എം പങ്കെടുത്തവരെ ആവേശത്തിലാക്കി. അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് വിവിധ മേഖലകളിലെ വനിത സ്പെഷലിസ്റ്റ് ഡോക്ടർമാരെ പരിപാടിയിൽ പരിചയപ്പെടുത്തി. അതത് മേഖലകളിൽ നിന്നുള്ള വിലപ്പെട്ട വിവരങ്ങൾ ഡോക്ടർമാർ പരിപാടിയിൽ അവതരിപ്പിക്കുകയും പങ്കെടുത്തവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. പങ്കെടുത്ത എല്ലാവർക്കും വൗച്ചറുകളും സമ്മാനങ്ങളും നൽകി.
അൽ റാഷിദ് ഗ്രൂപ് മാർക്കറ്റിങ് മാനേജർ വിവേക്, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദ്, റീജനൽ മാർക്കറ്റിങ് ഹെഡ് മാദിഹ ഹബീബ്, ഡിജിറ്റൽ മാർക്കറ്റിങ് ആൻഡ് മീഡിയ അനം ബച് ലാനി എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു. പങ്കെടുത്തവർക്കും സ്പോൺസർമാർക്കും നന്ദി അറിയിച്ച സംഘം ആരോഗ്യത്തെ കേന്ദ്രീകരിച്ചുള്ള പരിപാടികളിലൂടെ സ്ത്രീകളെ പിന്തുണക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ നിരന്തരമായ പ്രതിബദ്ധതയെയും പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.