അൽ ഹിലാൽ ഹെൽത്ത്​ കെയർഗ്രൂപ്പ്​ 26ന്​ മനുഷ്യ പിങ്ക്​ റിബൺ ഒരുക്കും

മനാമ: സ്​തനാർബുദത്തെ ചെറുക്കാൻ അൽ ഹിലാൽ ഹെൽത്ത്​​ കെയർഗ്രൂപ്പ്​ ബഹ്റൈൻ പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി, ബഹ്റൈൻ കാൻസർ കെയർ ഗ്രൂപ്പ് എന്നിവയുമായി ചേർന്ന്​ ഇൗ മാസം ബോധവത്​കരണനത്തി​​​െൻറ ഭാഗമായി ഇൗ മാസം 26 ന്​ ബഹ്‌റൈനിലെ ഏറ്റവും വലിയ മനുഷ്യ പിങ്ക്​ റിബൺ ഒരുക്കുമെന്ന്​ അൽ-ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ പി.എ. മുഹമ്മദ്, സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ആസിഫ് മുഹമ്മദ് റീജിയണൽ മാനേജർ-ബിസിനസ്, ബഹ്​റൈൻ കാൻസർ കെയർ ഗ്രൂപ്പ്​ ചെയർമാൻ ഡോ. പി.വി.ചെറിയൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

അൽ ഹിലാൽ ആശുപത്രി പാർക്കിങ്ങിൽ ഒരുക്കുന്ന മനുഷ്യ റിബണിൽ പ​െങ്കടുക്കുന്നവർക്ക്​ സൗജന്യ രക്ത പരിശോധന, പ്രമേഹം , കൊളസ്ട്രോൾ , വൃക്ക , കരൾ ടെസ്റ്റുകൾ അടങ്ങുന്ന രക്ത പരിശോധന നടത്തും. സൗജന്യ പരിശോധന രാവിലെ എട്ടുമുതൽ തുടങ്ങും. ബോധവത്​കരണ പരിപാടി വിജയിപ്പിക്കാൻ സംഘാടകർ എല്ലാവരുടെയും സഹകരണം അഭ്യർഥിച്ചു. വാർത്തസമ്മേളനത്തിൽ ബഹ്​റൈൻ പബ്ലിക്​ ട്രാൻസ്​പോർട്ട്​ പ്രതിനിധി ടിം, സമ്പത്ത്​, അഹ്​മദ്​ തുടങ്ങിയവർ പ​െങ്കടുത്തു. കൂടുതൽ വിവരങ്ങൾക്ക് ആസിഫ് മുഹമ്മദ് ഫോൺ: 36330810

Tags:    
News Summary - al hilal health care group-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.