മനാമ: നവംബര്‍ 14 മുതല്‍ 16 വരെ നടക്കുന്ന അന്താരാഷ്ട്ര എയര്‍ ഷോയില്‍ ജീപെക് (ഗള്‍ഫ് ഇന്‍ഡസ്ട്രിയല്‍ പെട്രോ കെമിക്കല്‍ കമ്പനി) സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നതിന് തീരുമാനിച്ചതായി കമ്പനി ചെയര്‍മാന്‍ ഡോ.അബ്ദുറഹ്മാന് ജവാഹിരി അറിയിച്ചു. ടെലികോം -ഗതാഗത മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹമിത് അറിയിച്ചത്. എയര്‍ഷോ വിജയിപ്പിക്കുന്നതിന് സാമ്പത്തിക പിന്തുണ ആവശ്യമായത് കൊണ്ടാണ് ഇതിന് മുന്നോട്ട് വന്നത്. എയര്‍ഷോ ആരംഭിച്ച കാലംമുതലെ അതിനോട് സഹകരിച്ചാണ് കമ്പനി മുന്നോട്ട് പോയിട്ടുള്ളത്.
രാജ്യത്തിനകത്തും പുറത്തും നിന്നായി ആയിരക്കണക്കിന് പേര്‍ സന്ദര്‍ശിക്കുന്ന എയര്‍ഷോ ഇപ്രാവശ്യവും വിജയകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര പ്രദര്‍ശനങ്ങളുടെ വേദിയായി ബഹ്‌റൈന്‍ മാറുന്നതും അതുവഴി സാമ്പത്തിക മേഖലയില്‍ വളര്‍ച്ചയും മുന്നേറ്റവും കൈവരിക്കാന്‍ സാധിക്കുന്നതും ഏറെ സന്തോഷകരമാണെന്നും ബഹ്‌റൈന്‍ ഭരണാധികാരികളുടെ വിശാലമായ കാഴ്ച്ചപ്പാടും കൃത്യമായ ആസൂത്രണവുമാണ് ഇതിന് കാരണമെന്നും അദ്ദേഹം വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.