മനാമ: പ്രവാസി മലയാളികൾക്ക് ആശ്വാസമേകാൻ കോഴിക്കോട്ടേക്ക് അധിക സർവിസുമായി എയർ ഇന്ത്യ എക്സ്പ്രസ്. ജൂലൈ 18 മുതൽ 2025 ആഗസ്റ്റ് 29 വരെ എല്ലാ വെള്ളിയാഴ്ചകളിലും ബഹ്റൈൻ- കോഴിക്കോട് റൂട്ടിലും തിരിച്ചും ഇനി ദിനേന രണ്ട് സർവിസുകളുണ്ടാകും. നിലവിൽ വ്യാഴാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസങ്ങളിൽ ഒരു സർവoസ് മാത്രമാണ് ഈ റൂട്ടിലുള്ളത്.
ജൂലൈ 18, 25 ആഗസ്റ്റ് 01, 08, 15, 22, 29 എന്നീ ദിവസങ്ങളിൽ ഇനി രണ്ട് സർവിസുകളാവും എക്സ്പ്രസ് നടത്തുക.ബഹ്റൈനിൽനിന്ന് രാത്രി 9.10ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം പുലർച്ച 04.10ന് കോഴിക്കോട് എത്തിച്ചേരും. തിരിച്ച് കോഴിക്കോട്ടുനിന്ന് വൈകീട്ട് ആറിന് പുറുപ്പെടുന്ന വിമാനം ബഹ്റൈൻ സമയം രാത്രി 08.10ന് ബഹ്റൈനിലുമെത്തിച്ചേരും.
അവധിക്കാലത്തെ തിരക്കുകൾക്ക് കൂടുതൽ ആശ്വാസമേകാൻ വെള്ളിയാഴ്ചകളിലെ അധിക സർവിസിന് കഴിയുമെന്നാണ് വിലയിരുത്തുന്നത്.ജൂലൈ 15 മുതൽ ഒക്ടോബർ 25 വരെ ഡൽഹിയിലേക്കും തിരിച്ച് ബഹ്റൈനിലേക്കുമുള്ള സർവിസ് എക്സ്പ്രസ് റദ്ദ് ചെയ്തതായി അറിയിച്ചിരുന്നു.ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലെ എയർപോർട്ടുകളിലേക്കും ഡൽഹി വഴി കണക്ഷൻ മാർഗമുണ്ടായതുകൊണ്ട് മലയാളികളടക്കം നിരവധി പ്രവാസികളായിരുന്നു ഈ റൂട്ടിലെ സർവിസിനെ ആശ്രയിച്ചിരുന്നത്. അത്തരക്കാർക്ക് വലിയ തിരിച്ചടിയായിരുന്നു ഡൽഹി റൂട്ടിലെ റദ്ദാക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.