മനാമ: സാങ്കേതിക തകരാർ മൂലം പുറപ്പെടാനാകാതെ ബഹ്റൈൻ എയർപോർട്ടിൽ കുടുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ന് രാവിലെ 10.20 ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്‍റെ ടയറിനുണ്ടായ പ്രശ്നമാണ് കാരണമെന്നാണ് അറിയിച്ചത്.
രാത്രി 8:20 ന് തന്നെ പുറപ്പെടുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അതും നടന്നിട്ടില്ല. ആവശ്യമുള്ള സ്പെയർപാർട്സ് ഇതുവരെ ഇന്ത്യയിൽ നിന്നും എത്താത്തതാണ് കാരണം. യാത്രക്കാരെയെല്ലാം സുരക്ഷിതമായി ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുമെന്നാണ് ലഭിച്ച വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.