മനാമ: 2025 സെപ്റ്റംബർ ഒന്നുമുതൽ ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് 'ഓകെ ടു ബോർഡ്' സന്ദേശം ആവശ്യമില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് ബഹ്റൈനിലേക്കുള്ള വിസയുടെ വിവരങ്ങൾ ഇനിമുതൽ ഓൺലൈനായി പരിശോധിക്കാം. തൊഴിൽ വിസയും കുടുംബ വിസയും എൽ.എം.ആർ.എയുടെ വെബ്സൈറ്റിലൂടെയും സന്ദർശക വിസകളും ഫാമിലി വിസകളും ഇ-വിസ വെബ്സൈറ്റിലൂടെയും പരിശോധിക്കാം. വീട്ടുജോലിക്കാർക്കുള്ള വർക്ക് പെർമിറ്റ് എൽ.എം.ആർ.എ വെബ്സൈറ്റിൽ ലഭ്യമാണ്.
നേരത്തേ വിസ സാധുതയുള്ളതാണോയെന്ന് സ്ഥിരീകരിക്കേണ്ടിയിരുന്നു. വിസയുടെ കോപ്പി അതത് എയർ ലൈൻ ഓഫിസിൽ ചെന്നിട്ട് പരിശോധനക്ക് വിധേയമാക്കാറായിരുന്നു പതിവ്. അതിനായി മൂന്ന് ദീനാർ വരെ ചാർജും ഈടാക്കിയിരുന്നു. ഇനി മുതൽ അതിന്റെ ആവശ്യം ഇല്ല എന്നാണ്.
യാത്രക്കാർ വിസയുടെ പ്രിന്റൗട്ട് കൈവശം വെച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇത് ചെക്ക് ഇൻ കൗണ്ടറുകളിലും എമിഗ്രേഷൻ കൗണ്ടറുകളിലും പരിശോധിക്കുമെന്നും എയർ ഇന്ത്യ അറിയിപ്പിൽ വ്യക്തമാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് എയർ ഇന്ത്യ സെയിൽസുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.