????????? ????? ??????? ??????????? ???????? ???????

റമദാൻ രാവുകളെ സജീവമാക്കി ബസ്‌തകൾ

യാമ്പു: വിശുദ്ധ രാവുകൾക്ക് ആഘോഷപ്പൊലിമ നൽകാൻ താത്കാലിക റമദാൻ ബസ്‌തകൾ സജീവം. രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളി ൽ അലങ്കാര വിളക്കുകളും തോരണങ്ങളും ചാർത്തി ബസ്‌തകൾ വ്യാപകമാണ്​. ബത്താത്തീസ്,സമൂസ, ഖിബ്‌ദ, മുഖസറാത്ത്, ബലീല തുടങ് ങിയ ജനപ്രിയ വിഭവങ്ങളും സൂബിയ, തമറുൽ ഹിന്ദ് തുടങ്ങിയ ജ്യൂസുകളും ഇത്തരം ബസ്‌തകളിൽ നിറയുന്നു. ചില ബസ്‌തകളിൽ പഴയ ഹ ിജാസി വേഷം ധരിച്ച് കച്ചവടക്കാരെത്തുന്നത് കൗതുക കാഴ്ചയാണ്.

റമദാനിലെ പ്രത്യേക ഭക്ഷണ വിഭവങ്ങൾ വാങ്ങാൻ പല ബസ് ‌തകൾക്ക് മുമ്പിലും രാത്രി വൈകിയും ഉപഭോക്താക്കളുടെ നിറസാന്നിധ്യം കാണാം. ആളുകൾക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളും കളി കാണാനുള്ള ബിഗ് സ്‌ക്രീനുകളും ഒരുക്കി ചില ബസ്‌തകൾ സന്ദർശകരെ ആകർഷിക്കുന്നു.

റമദാൻ അവസാന പത്തിലേക്ക് കടന്നതോടെ ബസ്‌തകൾ കൂടുതൽ വിഭവങ്ങളാൽ സജീവമാകുന്നു. ചില ബസ്‌തകളിലെ രുചിഭേദങ്ങളുടെ വേറിട്ട കൂട്ട് സന്ദർശകരെ കൂടുതൽ ആകർഷിക്കുന്നതിനാൽ അവ തേടി വിവിധ പ്രദേശങ്ങളിൽ നിന്നുപോലും സ്വദേശികൾ എത്തുന്നു. പെരുന്നാൾ ആഘോഷത്തിനുള്ള വസ്ത്രങ്ങളും മധുര പലഹാരങ്ങളും, സുഗന്ധ ദ്രവ്യങ്ങളും ചെരിപ്പുകളും വിൽക്കുന്ന ചില ബസ്‌തകളും ഒരുങ്ങുന്നുണ്ട്​.

സ്വദേശി യുവാക്കൾക്ക്‌ വരുമാനം ലഭിക്കുന്നതിന് താൽകാലിക ബസ്‌ത നടത്താൻ മുനിസിപ്പാലിറ്റി പ്രോത്സാഹനങ്ങൾ നൽകാറുണ്ട്. ബസ്‌ത ലൈസൻസ് എടുത്ത ശേഷമാണ് കച്ചവടക്കാർ അവ സ്ഥാപിക്കാനൊരുങ്ങുന്നത്. ബസ്‌ത കളിലെ ശുചിത്വവും ഭക്ഷണവിഭവങ്ങളുടെ ഗുണമേന്മയും പരിശോധിക്കാനും മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ രംഗത്ത് വരാറുണ്ട്.

Tags:    
News Summary - ahlan ramadan 2019-malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.