മനാമ: മോഷ്ടാക്കൾ രണ്ടാംനിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് ശരീരം തളർന്ന കൊല്ലം നിലമേൽ സ്വദേശി അഫ്സൽ (29) ഒരുമാസത്തെ ആശുപത്രി വാസത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്നു. എന്നാൽ നിർധന കുടുംബാംഗമായ അഫ്സലിനെ തണൽ പ്രവർത്തകർ ചികിത്സക്കായി ഏറ്റെടുത്ത് കോഴിക്കോടേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച രാത്രി എട്ട് മുപ്പതിനുള്ള ഗൾഫ് എയറിെൻറ കൊച്ചി വിമാനത്തിലാണ് യാത്ര. അവിടെ നിന്നും ആംബുലൻസിൽ കോഴിക്കോടേക്ക് കൊണ്ടുപോകും. കൂട്ടിരിപ്പിന് ആളെ ഉൾപ്പെടെയുള്ള ചികിത്സ സൗകര്യങ്ങളാണ് തണൽ നൽകുക.
കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് രാത്രി അഫ്സലിനുനേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം ഉണ്ടായത്. സെൻട്രൽ മനാമയിലെ ‘അയ്ക്കൂറ പാർക്ക്’ എന്നറിയപ്പെടുന്ന താമസസ്ഥലത്ത് ഭക്ഷണം വാങ്ങാൻ നടന്നുപോകുേമ്പാൾ, പണം തട്ടിപ്പറിച്ചോടിയവരെ പിന്തുടർന്നതിെൻറ പേരിലാണ് ഇൗ ദുരിതാവസ്ഥ ഉണ്ടായത്. രണ്ടാംനിലയിൽ നിന്ന് കവർച്ചക്കാർ താഴേക്ക് തള്ളിയ അഫ്സൽ താഴെ നിലയിലെ ഷീറ്റിൽ വന്നുവീണശേഷമാണ് റോഡിലേക്ക് വീണത്. ഇതുകാരണം വീഴ്ചയുടെ ആഘാതം കുറയാനും ജീവൻ രക്ഷിക്കാനുമായി. സംഭവം ഗൾഫ് മാധ്യമം തുടർച്ചയായി പ്രസിദ്ധീകരിച്ച വാർത്തകളുടെ അടിസ്ഥാനത്തിലാണ് മലയാളി സമൂഹത്തിെൻറ സജീവ ശ്രദ്ധയിലേക്ക് ഇൗ വിഷയം കടന്നുവന്നത്.
തുടർന്ന് അറബ് മാധ്യമങ്ങളിലും വാർത്തയായി. മനാമ എം.പി അബ്ദുൽ വാഹിദ് കറാത്ത ആശുപത്രിയിലെത്തി അഫ്സലിനെ സന്ദർശിക്കുകയും വിഷയം പാർലമെൻറിൽ ഉന്നയിക്കുമെന്ന് അറിയിക്കുകയും ചെയ്തു. ഇന്ത്യൻ എംബസി അധികൃതരാണ് അഫ്സലിന് വിമാനടിക്കറ്റ് എടുത്തുനൽകിയത്. നിരവധി മലയാളി സാമൂഹിക പ്രവർത്തകർ അഫ്സലിെൻറ വിഷയത്തിൽ കാട്ടിയ ശുഷ്ക്കാന്തിയും ശ്രദ്ധേയമാണ്. ആശുപത്രിയിൽ കൂട്ടിരിക്കുകയും വേണ്ട സഹായം ചെയ്ത് കൊടുക്കാനും നിരവധിപേർ മുന്നിട്ടിറങ്ങി. അദ്ദേഹത്തിന് ഭൂമിയും വീടും യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് പ്രവാസലോകത്തെ മലയാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.