അഫ്​സലി​െൻറ ആ സ്വപ്​നം പൂവണിയും

മനാമ: മോഷ്​ടാക്കൾ രണ്ടാംനിലയിൽ നിന്ന്​ താഴേക്ക്​ തള്ളിയിട്ട മലയാളി ബഹ്​റൈനിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന കൊല്ലം നിലമേൽ സ്വദേശി അഫ്​സലി​ (30)ന്​ സംഘടനയുടെ ദാറുൽ ഖൈർ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ചു കൊടുക്കുമെന്ന് ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു. പദ്ധതിയിൽ ഐ.സി.എഫ് നിർമ്മിച്ചു കൊടുക്കുന്ന 49 ാം വീടാണ് അഫ്സലി​െൻറത്. ഈ വർഷത്തെ പത്താമത്തെതും. ഐ.സി.എഫ് നേതാക്കളായ എം.സി. അബ്​ദുൽ കരീം, ശമീർ പന്നൂർ, ഇ. അബ്​ദുറഹീം, സി.എബ്. അശ്റഫ് ഹാജി, അബൂബക്കർ സഖാഫി, ഷാനവാസ്​ മദനി, അസീസ്​ കാസറഗോഡ് തുടങ്ങിയവർ ഇന്നലെ അഫ്സലിനെ സന്ദർശിക്കുകയും അഫ്സലി​െൻറയും കുടുംബത്തി​െൻറയും ദയനീയാവസ്​ഥ നേരിൽ ബോധ്യപ്പെടുകയുമായിരുന്നു.

\സ്​ഥലം ലഭ്യമായാലുടൻ വീടു പണി ആരംഭിക്കുമെന്നും സുമനസ്സുകളുടെ സഹകരണത്തോടെ പെട്ടെന്നു തന്നെ പൂർത്തിയാക്കുമെന്നും ഐ.സി.എഫ് പ്രസിഡൻറ്​ കെസി. സൈനുദ്ദീൻ സഖാഫി, ജനറൽ സെക്രട്ടറി എം.സി. അബ്​ദുൽ കരീം, ക്ഷേമ കാര്യ പ്രസിഡൻറ്​ പി.എം. സുലൈമാൻ ഹാജി, സെക്രട്ടറി ശമീർ പന്നൂർ എന്നിവർ അറിയിച്ചു. മോഷ്​ടാക്കൾ രണ്ടാംനിലയിൽ നിന്ന്​ താഴേക്ക്​ തള്ളിയിട്ടതിനെ തുടർന്ന്​ ഗുരുതരമായി കഴിയുന്ന യുവാവി​​െൻറ അവസ്ഥ ‘ഗൾഫ്​ മാധ്യമ’മാണ്​ പുറത്തുകൊണ്ടുവന്നത്​. നിർധന കുടുംബത്തി​​െൻറ അത്താണിയായ അഫ്​സലി​​െൻറ സ്വപ്​നമായിരുന്നു ഒരു വീടുണ്ടാക്കുക എന്നത്​. ശരീരം തളർന്നതിനെ തുടർന്ന്​ സ്വപ്​നം തകർന്നുപോയ നോവിലായിരുന്ന അഫ്​സലിന്​ പ്രവാസികളുടെ സഹായം വലിയൊരു ആശ്വാസമായിട്ടുണ്ട്​.

Tags:    
News Summary - afsal-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.