?????? ???????????

‘അഫ്​സൽ നീ ഒറ്റക്കല്ല’;  കാരുണ്യത്തി​െൻറ കൈകൾ ഉയരുന്നു

മനാമ: മോഷ്​ടാക്കൾ രണ്ടാംനിലയിൽ നിന്ന്​ തള്ളിയിട്ട്​ അരക്കുതാ​െഴ തളർന്നുപോയ കൊല്ലം നിലമേൽ സ്വദേശി അഫ്​സലി(30)നായി പ്രവാസി മലയാളി സംഘടനകൾ കൈകൾ കോർക്കുന്നു. സൽമാനിയ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന അഫ്​സലി​​െൻറ ദുരിതം ‘ഗൾഫ്​മാധ്യമം’ റിപ്പോർട്ട്​ ചെയ്​തതോടെയാണ്​ സംഭവം പുറം​േലാകത്തി​​െൻറ ശ്രദ്ധയിൽ പതിഞ്ഞത്​. കെ.എം.സി.സി, മൈത്രി അസോസിയേഷൻ, പ്രതീക്ഷ ബഹ്​റൈൻ, എം.എം ടീം തുടങ്ങിയ സംഘടനകൾ അഫ്​സലിനെ സഹായിക്കാനുള്ള ശ്രമങ്ങളുമായി മുമ്പന്തിയിലുണ്ട്​. 

നാട്ടിലേക്ക്​ കൊണ്ട​ുപോകാനും തുടർചികിത്​സക്കും ഭാരിച്ച തുക വേണ്ടി വരുമെന്നാണ്​ അറിയുന്നത്​. അതിനിടെ വരും ദിവസങ്ങളിലെ ചികിത്​സയിലൂടെ ആരോഗ്യ പുരോഗതി ഉണ്ടായാൽ വീൽച്ചെയറിൽ ഇരുത്തി വിമാനയാത്ര നടത്താമെന്ന്​ ഡോക്​ടർ അറിയിച്ചിട്ടുണ്ട്​. ഇതിനെത​ുടർന്ന്​ ​​ഫ്രാൻസിസ്​ കൈതാരത്ത്​  വീൽച്ചെയർ വാങ്ങി ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്​. ‘ബ്ലഡ്​ ഡൊണേറ്റ്​ കേരള‘ യും സഹായം അറിയിച്ചു. മാസങ്ങൾക്ക്​ മുമ്പാണ്​ അഫ്​സൽ ബഹ്​റൈനിലേക്ക്​ വന്നത്​. കടുത്ത സാമ്പത്തിക ബാധ്യതയുള്ള കുടുംബത്തി​​െൻറ അത്താണിയാണ്​ അഫ്​സൽ. വാടക വീട്ടിലാണ്​ അഫ്​സലി​​െൻറ കുടുംബം കഴിയുന്നത്​. ഉമ്മ തൊഴിലുറപ്പ്​ തൊഴിലാളിയും. അഫ്​സലി​െന ജീവിതത്തിലേക്ക്​ ആരോഗ്യത്തോടെ തിരിച്ചുകൊണ്ടുവരാൻ നൻമയുള്ളവരുടെ സഹായത്തിന്​ കഴിയുമെന്നാണ്​ സുഹൃത്തുക്കൾ വിശ്വാസിക്കുന്നത്​. അഫ്​സലി​​െൻറ സുഹൃത്തുക്കളുടെ ഫോൺ നമ്പർ: നവാസ്​: 34374787, ബൈജു 32087738. അസ്​​കർ പൂഴിത്തല: 33640954

Tags:    
News Summary - afsal-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT