മനാമ: പരസ്യബോര്‍ഡുകളുമായി ബന്ധപ്പെട്ട് പോയ വര്‍ഷം 2680 ലംഘനങ്ങള്‍ കണ്ടെത്തിയതായി കാപിറ്റല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ വ്യക്തമാക്കി. പൊളിഞ്ഞ് വീഴാറായ 25 കെട്ടിടങ്ങള്‍ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തു.
ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള കെട്ടിടങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. നിര്‍മാണ നിയമം ലംഘിച്ച 119 കേസുകളാണ് 2020 ജനുവരി മുതല്‍ ഡിസംബര്‍ വരെ റിപ്പോര്‍ട്ട് ചെയ്തത്. പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നിയമം ലംഘിച്ച 2680 ബോര്‍ഡുകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇവക്കെതിരെ നടപടികളുമായി മുന്നോട്ടുപോയിട്ടുണ്ട്. നിയമലംഘനം കണ്ടെത്തുന്നതിന് പരിശോധനകള്‍ കര്‍ശനമാക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.