മനാമ: പൊടിക്കാറ്റിനുശേഷം റോഡുകളിൽനിന്നും തുറസ്സായ സ്ഥലങ്ങളിൽനിന്നും പൊടിയും മണ്ണും നീക്കാൻ ത്വരിത നടപടി സ്വീകരിച്ചതായി പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണകാര്യ മന്ത്രാലയത്തിലെ മുനിസിപ്പൽകാര്യ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹ്മദ് ആൽ ഖലീഫ വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വീശിയടിച്ച പൊടിക്കാറ്റിൽ റോഡുകളിലും തുറസ്സായ സ്ഥലങ്ങളിലും അടിഞ്ഞ പൊടി നീക്കി. കാപിറ്റൽ മുനിസിപ്പാലിറ്റി, ദക്ഷിണ മേഖല മുനിസിപ്പാലിറ്റി, ഉത്തര മേഖല മുനിസിപ്പാലിറ്റി, മുഹറഖ് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നായി 60 ട്രെയിലർ മണ്ണ് നീക്കി. മുഹറഖ് മുനിസിപ്പാലിറ്റിയിൽനിന്ന് 14 ട്രെയിലറും ദക്ഷിണ മേഖല മുനിസിപ്പൽ പരിധിയിൽനിന്ന് 15 ട്രെയിലറും കാപിറ്റൽ മുനിസിപ്പൽ പരിധിയിൽനിന്ന് 16 ട്രെയിലറും ഉത്തര മേഖല മുനിസിപ്പൽ പരിധിയിൽനിന്ന് 15 ട്രെയിലർ മണ്ണും നീക്കി. കാറ്റിൽ ഒടിഞ്ഞുവീണ മരച്ചില്ലകളും പരസ്യ ബോർഡുകളും മാറ്റി.ഇതിനായി പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. റോഡുകൾ അടിച്ചുവാരി ശുചിയാക്കാനും നടപടി സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.