മനാമ: സ്ത്രീകളെ വേശ്യാവൃത്തിക്ക് നിർബന്ധിച്ച ഏഷ്യൻ പൗരനായ പ്രതിക്ക് 15 വർഷത്തെ തടവ് വിധിച്ച് കോടതി. ഒന്നിലധികം സ്ത്രീകളെ ബന്ദിയാക്കുകയും അവരെ ചൂഷണം ചെയ്ത് പണംതട്ടുകയും ചെയ്തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷ വിധിച്ചത്. പ്രതിയായ ഏഷ്യക്കാരൻ മറ്റൊരു ഏഷ്യൻ യുവതിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുവരുകയും ഉപദ്രവിക്കുകയും വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ചെയ്തതിനാണ് ഉയർന്ന ശിക്ഷ നൽകിയത്.
സ്ത്രീകളെ തട്ടിക്കൊണ്ടുപോകൽ, ചൂഷണം ചെയ്യൽ, ബലാത്സംഗം, വേശ്യാവൃത്തിക്ക് നിർബന്ധിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട മൂന്നംഗ സംഘത്തിനാണ് കോടതി ശിക്ഷ നടപ്പാക്കിയത്. രണ്ടാം പ്രതിക്ക് അഞ്ചുവർഷവും മൂന്നാം പ്രതിക്ക് മൂന്നുവർഷവും 2000 ദീനാർ പിഴയും കോടതി വിധിച്ചു. ശിക്ഷാ കാലാവധിക്കുശേഷം പ്രതികളെ നാടുകടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.