?????????? ????????????????

അപകടങ്ങള്‍ ഒഴിവാക്കുന്നതില്‍ ബോധവല്‍ക്കരണം ഗുണമായി-മന്ത്രിസഭ യോഗംm

മനാമ: അപകടങ്ങള്‍ ഒഴിവാക്കുന്നതില്‍ ബോധവല്‍ക്കരണം ഗുണമായതായി മന്ത്രിസഭാ യോഗം വിലയിരുത്തി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസില്‍ ചേര ്‍ന്ന കാബിനറ്റ് യോഗത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്‍െറ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും പ്രശംസിക്കുകയു ം ചെയ്തത്. ജനങ്ങള്‍ക്കിടയില്‍ മതിയായ അവബോധം സൃഷ്​ടിക്കാന്‍ നടത്തിയ മന്ത്രാലയത്തി​​െൻറ പ്രവര്‍ത്തനങ്ങള്‍ മികവുറ്റതാണെന്നും അതി​​െൻറ ഗുണപരമായ വശം സമൂഹത്തില്‍ അനുഭവിക്കാന്‍ സാധിച്ചതായും കിരീടാവകാശി വിലയിരുത്തി. അപകടങ്ങള്‍ കുറക്കുന്നതിന് ഇത്തരം അവബോധത്തിന് വലിയ പങ്കുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ ആഭ്യന്തര മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും വിലയിരുത്തി. ചില പ്രദേശങ്ങളിലുണ്ടായ വാതകച്ചോര്‍ച്ചയും വീട് തീപിടുത്തവുമൊക്കെ ഒഴിവാക്കപ്പെടേണ്ടതായിരുന്നു.


വീടുകളില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പാചകവാതകം ചോരുന്നതും ദുരന്തമുണ്ടാകുന്നതും തടയുന്നതിന് ബോധവല്‍ക്കരണം അനിവാര്യമാണെന്നും മന്ത്രിസഭ നിര്‍ദേശിച്ചു. രാജ്യത്തെ ഹെൽത്ത്​ സെന്‍ററുകളുടെ പ്രവര്‍ത്തനവും പ്രവര്‍ത്തന സമയവും വിലയിരുത്തുന്നതിന് സമഗ്ര പഠനം നടത്താന്‍ കിരീടാവകാശി ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. ജനങ്ങള്‍ക്ക് മതിയായ പരിചരണം അവരുടെ സമയമനുസരിച്ച് ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണിത്. ഈജിപ്തിലെ അല്‍ അരീഷ് പ്രവിശ്യയില്‍ സുരക്ഷാ സേന ചെക്കിങ് പോയൻറിന് നേരെയുണ്ടായ തീവ്രവാദ സ്ഫോടനത്തെ കാബിനറ്റ് ശക്തമായി അപലപിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഈജിപ്ത് ഭരണകൂടത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. സുഡാനില്‍ നടന്നു കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളെ കാബിനറ്റ് വിലയിരുത്തുകയും രാജ്യത്തിനും ജനങ്ങള്‍ക്കും ഗുണകരമായ തരത്തില്‍ സമാധാനം സ്ഥാപിക്കാന്‍ സാധിക്കട്ടെയെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.


കിങ് ഫഹദ് കോസ്​വെയിലെ ഗതാഗതം സുഗമമാക്കുന്നതിന് ഹമദ് രാജാവി​​െൻറ നിര്‍ദേശ പ്രകാരം നടപ്പാക്കിയ പരിഷ്കരണങ്ങളെക്കുറിച്ച് കാബിനറ്റ് ചര്‍ച്ച ചെയ്തു. യാത്രക്കാരുടെ വര്‍ധനവിനനുസരിച്ച് സേവനം മെച്ചപ്പെടുത്താനും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും വിവിധ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിച്ചതായി വിലയിരുത്തി. വ്യാപാരം, വിനോദസഞ്ചാരം എന്നീ മേഖലയുടെ വളര്‍ച്ചക്ക് ഗുണകരമായ രൂപത്തില്‍ കോസ്​വെയിലെ ഗതാഗത-നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതിനും നടപടിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. പെരുന്നാള്‍ അവധി ദിനങ്ങളില്‍ രാജ്യത്തി​​െൻറ വിവിധ ഭാഗങ്ങളില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണ സംവിധാനങ്ങള്‍ കുറ്റമറ്റതായിരുന്നുവെന്നും വിലയിരുത്തി. നിലവിലെ വാണിജ്യ നിയമത്തില്‍ പരിഷ്്കരണം വരുത്താന്‍ കാബിനറ്റ് അംഗീകാരം നല്‍കി. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്ത് പാസാക്കുന്നതിന് വിടാനും തീരുമാനിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു.

Tags:    
News Summary - accidents-meeting-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.