മനാമ: ബഹ്റൈനില്‍ നിന്ന് ഉംറ യാത്രികരുമായി യാത്ര തിരിച്ച ബസ് അപകടത്തില്‍ പെടുകയും അറബ് വംശജനായ ഡ്രൈവറും ബഹ്റൈനിയായ ഒരു യാത്രക്കാരിയും മരിക്കുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കുള്ളതായി റിപ്പോര്‍ട്ടുണ്ട്. അഹ്ലുല്‍ ജൂദ് ഹജ്ജ്-ഉംറ ഗ്രൂപ്പിെൻറ കീഴില്‍ ഉംറക്ക് പോയ 49 പേര്‍ സഞ്ചരിച്ചിരുന്ന ബസാണ് മദീനയിലേക്കുള്ള യാത്രക്കിടയില്‍ ടയര്‍ പൊട്ടി തലകീഴായി മറിഞ്ഞത്. ചിലരുടെ പരിക്ക് ഗുരുതരമാണെന്നാണ് അറിയാന്‍ സാധിച്ചത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് ചികില്‍സക്കായി കൊണ്ടുപോയിട്ടുണ്ട്.
ദാരുണമായ സംഭവത്തിെൻറ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഹമദ് രാജാവിെൻറ നിര്‍ദേശ പ്രകാരം നീതിന്യായ^ഇസ്ലാമിക കാര്യ-ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ചതായി ഇസ്ലാമിക കാര്യ അണ്ടര്‍ സെക്രട്ടറി ഡോ. ഫരീദ് ബിന്‍ യഅ്ഖൂബ് അല്‍മുഫ്താഹ് അറിയിച്ചു. മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളുമായി ബന്ധപ്പെടുകയൂം വിവരങ്ങള്‍ അപ്പപ്പോള്‍ അറിയിക്കുകയും ചെയ്യുന്നുണ്ട്.
സൗദിയിലെ ബഹ്റൈന്‍ എംബസി വൃത്തങ്ങളും വിഷയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സൗദിയിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഹമൂദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയൂം വിവരങ്ങള്‍ കൈമാറുകയൂം ചെയ്തു. ഞെട്ടലുളവാക്കുന്നതും ദു:ഖകരമായ ഇത്തരമൊരു സംഭവം ഏറെ വേദനയോടെയാണ് ശ്രവിച്ചതെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ക്ഷമയും സ്ഥൈര്യവും പ്രദാനം ചെയ്യട്ടെയെന്നും പരിക്കേറ്റവര്‍ക്ക് എത്രയും വേഗം അത് ഭേദമാവട്ടെയെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.