മനാമ: മോഷ്ടാക്കളുടെ കൊടും ക്രൂരതക്കിരയായി രണ്ടാംനിലയിൽ നിന്ന് താഴേക്ക് വീണ മലയാളി യുവാവിെൻറ അവസ്ഥ ദയനീയമായി തുടരുന്നു. നാട്ടിലുള്ള തെൻറ ഉമ്മ ഒന്നും അറിയരുതെന്ന് മാത്രമാണ് ഇദ്ദേഹത്തിെൻറ പ്രാർഥന. തൊഴിലുറപ്പ് തൊഴിലാളിയായ ഉമ്മ തെൻറ അപകടാവസ്ഥ അറിഞ്ഞാൽ സഹിക്കില്ലെന്നും അഫ്സൽ കണ്ണീരോടെ കേഴുന്നു. വാടക വീട്ടിൽ കഴിയുന്ന ഉമ്മയും സഹോദരനും അടങ്ങുന്ന കുടുംബത്തിെൻറ അത്താണിയായാണ് ഗൾഫിലേക്ക് വന്നത്. എന്നാൽ സ്വപ്നങ്ങൾക്ക് ചിറക് മുളക്കുംമുെമ്പ ദുരിത കിടക്കയിലുമായി. സാൽമാനിയ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ട് എട്ട് ദിവസമായെങ്കിലും അഫ്സലിെൻറ അവസ്ഥയിൽ കാര്യമായ മാറ്റമില്ല. അരക്കുതാെഴ ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലാണ്. അതേസമയം വിശദമായ പരിശോധനകളുടെ ഫലം നാളെ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഫെബ്രുവരി ഒമ്പതിന് ഭക്ഷണം വാങ്ങാൻ പുറത്തേക്ക് േപായ സമയത്താണ് കൊല്ലം നിലമേൽ സ്വദേശി അഫ്സലിന്(30) മോഷ്ടാക്കളിൽ നിന്നുള്ള ക്രൂരത നേരിടേണ്ടി വന്നത്. സെൻട്രൽ മനാമയിലെ ‘അയ്ക്കൂറ പാർക്ക്’ എന്നറിയപ്പെടുന്ന താമസസ്ഥലത്തിന് അടുത്തായിരുന്നു സംഭവം. അഫ്സലിനുണ്ടായ ദുരനുഭവം മലയാളി സമൂഹങ്ങൾക്കിടയിൽ ഏറെ ആശങ്കക്ക് കാരണമായിട്ടുണ്ട്. ‘ഗൾഫ് മാധ്യമ’ത്തിെൻറ റിപ്പോർട്ടിനെ തുടർന്ന് നിരവധി സംഘടന നേതാക്കളും ഇന്നലെ അഫ്സലിനെ സന്ദർശിച്ചു. മുസ്ലീം ലീഗ് കേരള സംസ്ഥാന സെക്രട്ടറി അഡ്വ.പി.എം സാദിഖലി, കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് എസ്.വി ജലീൽ, വൈസ് പ്രസിഡൻറുമാരായ പി.വി സിദ്ദീക്ക്, ഗഫൂർ കയ്പ്പമംഗലം, കെ.എം.സി.സി ബഹ്റൈൻ സൗത്ത് സോൺ നേതാക്കളായ ബാദുഷ തേവലക്കര, നവാസ് കുണ്ടറ, മൈത്രി അസോസിയേഷൻ ഭാരവാഹികളായ നിസാർ കൊല്ലം, ഷബീർ കരുനാഗപ്പള്ളി, േഡാ.അബ്ദുറഹുമാൻ, പ്രതീക്ഷ ബഹ്റൈൻ ഭാരവാഹികളായ ഷിബിൻ സലീം, ചന്ദ്രൻ, എം.എം ടീം ബഹ്റൈൻ ഭാരവാഹികളായ സിജോ ജോസ്, എബിമോൻ, അനിരുദ്ധൻ എന്നിവരും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.