മനാമ: അമേരിക്കയും ജി.സി.സി അടക്കമുള്ള രാജ്യങ്ങളും സംയുക്തമായി ചേർന്ന ജിദ്ദ ഉച്ചകോടി മേഖലയുടെ സമാധാനത്തിനും വികസനത്തിനും വഴിതുറക്കുമെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിൽ ചേർന്ന യോഗത്തിൽ ജിദ്ദ ഉച്ചകോടിയിൽ ഹമദ് രാജാവ് നടത്തിയ പ്രഭാഷണം ബഹ്റൈന്റെ വിവിധ വിഷയങ്ങളിലുള്ള നിലപാട് വ്യക്തമാക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. സമാധാനവും ശാന്തിയും ഉറപ്പാക്കുന്നതിന് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ സഹകരണം അനിവാര്യമാണെന്നായിരുന്നു ഹമദ് രാജാവ് വ്യക്തമാക്കിയത്. യു.എസുമായി സഹകരണം ശക്തിപ്പെടുത്തുന്നത് മേഖലയുടെ പുരോഗതിക്കും വളർച്ചക്കും കാരണമാകുമെന്നും വിലയിരുത്തി. വിവിധ രാഷ്ട്രത്തലവൻമാരുമായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കൂടിക്കാഴ്ച നടത്തിയത് ആ രാജ്യങ്ങളുമായുള്ള ബന്ധത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു. ഗ്ലോബൽ എൻട്രി പാർട്ണർഷിപ് പദ്ധതിയിൽ ബഹ്റൈൻ അംഗമായതോടെ അമേരിക്കയിലേക്ക് എളുപ്പത്തിൽ പ്രവേശനം സാധ്യമാകുമെന്നതും പ്രതീക്ഷയുളവാക്കുന്നതാണ്. കോവിഡ് പ്രതിസന്ധി മറികടക്കുന്നിന് ബഹ്റൈൻ സ്വീകരിച്ച വിവിധ തലത്തിലുള്ള നടപടികൾക്ക് ലോകാരോഗ്യ സംഘടനയുടെ പ്രത്യേക പ്രശംസ ലഭിച്ചത് നേട്ടമാണെന്നും കോവിഡ് കാലത്ത് മുൻനിരയിൽ പ്രവർത്തിച്ചവർക്ക് ഇത് അഭിമാനകരമാണെന്നും മന്ത്രിസഭ വിലയിരുത്തി. കോവിഡ് പ്രതിസന്ധി ശരിയായ രീതിയിൽ നേരിടാനും പ്രയാസ രഹിതമായ ജീവിതം എല്ലാവർക്കും ഉറപ്പാക്കാനും സാധിച്ചത് അഭിമാനകരമാണെന്നും പ്രിൻസ് സൽമാൻ അഭിപ്രായപ്പെട്ടു.
ഹജ്ജ് തീർഥാടനം ഏറ്റവും മെച്ചപ്പെട്ട രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചതിനും ബഹ്റൈൻ തീർഥാടകർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയതിനും കാബിനറ്റ് സൗദി ഭരണാധികാരികൾക്കും ഹജ്ജ്-ഉംറ മന്ത്രാലയത്തിനും നന്ദി അറിയിച്ചു. മുൻ ജപ്പാൻ പ്രധാനമന്ത്രിയുടെ നിര്യാണത്തിൽ കാബിനറ്റ് അനുശോചനം രേഖപ്പെടുത്തി. വിവിധ മന്ത്രിമാർ പങ്കെടുത്ത യോഗങ്ങളുടെ റിപ്പോർട്ടുകൾ മന്ത്രിസഭയിൽ അ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.