അബ്ദുൽ സലാം മുസ്ലിയാർക്ക് യാത്രയയപ്പ് നൽകുന്നു
മനാമ: ബഹ്റൈനിലെ പ്രവാസിമലയാളി സമൂഹത്തിന് സ്നേഹവും സേവനവും കൊണ്ട് നിറഞ്ഞുനിന്ന മുപ്പത് വർഷത്തിലേറെ നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് സലാം ഉസ്താദ് (അബ്ദുൽ സലാം മുസ്ലിയാർ) നാട്ടിലേക്ക് മടങ്ങുന്നു.
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് പുലർച്ചയാണ് അദ്ദേഹം ബഹ്റൈനോട് വിടചൊല്ലുന്നത്. 1993 മെയ് എട്ടിന് നാട്ടിൽ നിന്ന് ബോംബെയിലേക്കും അവിടെ നിന്ന് പവിഴദ്വീപായ ബഹ്റൈനിലേക്കും ജീവിതം പറിച്ചുനട്ട സലാം മുസ്ലിയാർക്ക് ഇത് വെറും ഒരു തൊഴിലിടം മാത്രമായിരുന്നില്ല; മറിച്ച്, സേവനത്തിന്റെയും സാമൂഹിക ബന്ധങ്ങളുടെയും കേന്ദ്രമായിരുന്നു. ഔദ്യോഗിക ഒഴിവുസമയം മുഴുവൻ മദ്റസ അധ്യാപകനായും സാമൂഹികസേവന രംഗത്തും അദ്ദേഹം സജീവമായി നിലകൊണ്ടു.
ബഹ്റൈൻ കേരള സുന്നി ജമാഅത്ത് രൂപവത്കരിച്ചതിന് ശേഷം സൽമാബാദ് ഏരിയ കമ്മിറ്റി നിലവിൽ വന്നത് മുതൽ സജീവപ്രവർത്തകനായും വിവിധ ഘടകങ്ങളിൽ ഭാരവാഹിയായും അദ്ദേഹം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. നിലവിൽ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന്റെ (ഐ.സി.എഫ്) നാഷനൽ ഡെപ്യൂട്ടി പ്രസിഡൻറ് പദവിയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മടക്കയാത്ര. അദ്ദേഹത്തിന്റെ വിശാലമായ ബന്ധങ്ങളും പ്രവർത്തന മികവും സേവനസന്നദ്ധതയും സൽമാബാദിലും പരിസരങ്ങളിലും ഐ.സി.എഫിന് വലിയ ജനപിന്തുണയും ഊർജവും പകർന്നുനൽകിയിട്ടുണ്ട്.
32 വർഷക്കാലം സൽമാബാദിലെ അൽ മൗദ കമ്പനിയിൽ സൂപ്പർവൈസറായി സേവനം ചെയ്ത സലാം ഉസ്താദ്, നിരവധി യുവാക്കൾക്ക് സ്വന്തം കമ്പനിയിലും മറ്റ് സ്ഥാപനങ്ങളിലും ജോലി നേടാൻ സഹായകരമായി. പ്രയാസപ്പെടുന്ന നിരവധി ആളുകൾക്ക് സഹായഹസ്തം നീട്ടിയും കാരുണ്യസേവനപ്രവർത്തനരംഗത്ത് ഇടതടവില്ലാതെ പ്രവർത്തിച്ചതിന്റെ ചാരിതാർഥ്യവുമായാണ് അദ്ദേഹം ബഹ്റൈനോട് വിട പറയുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ പ്രവാസജീവിതത്തിനിടയിൽ കുടുംബത്തിനും നാടിനും സമൂഹത്തിനും വേണ്ടി തന്നാലാവുന്ന സേവനങ്ങൾ ചെയ്തു തീർത്തതിന്റെ സംതൃപ്തിയോടെ യാത്രയാവുന്ന സലാം ഉസ്താദിന് സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിന്ന് ഹൃദ്യമായ യാത്രയയപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സലാം മുസ്ലിയാരുടെ മക്കളായ സുലൈം, സിനാൻ എന്നിവർ നിലവിൽ ബഹ്റൈനിൽ ജോലി ചെയ്തുവരുന്നു. ഐ.സി.എഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റി മനാമ സുന്നി സെന്ററിൽ വെച്ച് ഹൃദ്യമായ യാത്രയയപ്പ് സംഘടിപ്പിച്ചു.
പ്രസിഡന്റ് അബൂബക്കർ ലത്വീഫിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.സി. സൈനുദ്ദീൻ സഖാഫി, അഡ്വ. എം.സി. അബ്ദുൽ കരീം, സുലൈമാൻ ഹാജി. ഉസ്മാൻ സഖാഫി, അബ്ദുൽ ഹകീം സഖാഫി, റഫീ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.