???????? ???? ?????????? ???????

നാളെ കേരളീയ സമാജത്തിൽ 5000 പേർക്ക്​ ചാരിറ്റി സദ്യ ‘പഴയിട’ത്തി​െൻറ പാചക സംഘമെത്തി; കലവറയുണർന്നു

മനാമ: കേരളത്തി​​െൻറ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർഥം നാളെ ബഹ്​റൈൻ കേരളീയ സമാജത്തിൽ ഉച്ചക്ക്​ കേരളീയ സദ്യ നടക്കും. സംഭാവന സ്വീകരിച്ചുക്കൊണ്ട്​ നടത്തുന്ന ഇൗ സദ്യ ബഹ്​റൈൻ മലയാളി സമൂഹത്തിന്​ മികച്ച ര​ുചി അനുഭവമാക്കാനുള്ള ഒര​ുക്കങ്ങളാണ്​ നടക്കുന്നത്​. ഉണ്ണികൃഷ്ണന്‍ പിള്ളയുടെ നേതൃത്വത്തി ല്‍ ഉള്ള കേരള സദ്യ കമ്മിറ്റിയാണ് ഓണസദ്യ ഒരുക്കങ്ങള്‍ക്കുള്ള പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.പാചകത്തിന്​ മേൽനോട്ടം നടത്താൻ പ്രമുഖ പാചക വിദഗ്​ധൻ പഴയിടം മോഹനന്‍ നമ്പൂതിരി ഇന്ന്​ രാവിലെ എത്തും. പഴയിടത്തി​​െൻറ പാചകസഹായികളായ ശശിധരൻ, സുരേന്ദ്രൻ, വിജേഷ്​ എന്നിവർ കഴിഞ്ഞ ദിവസം ബഹ്​റൈനിൽ എത്തി. ശശിധരൻ കഴിഞ്ഞ 28 വർഷമായും സുരേന്ദ്രൻ 15 വർഷമായും പഴയിടത്തിനൊപ്പം പ്രവർത്തിക്ക​ുന്നവരാണ്​. പാചകസംഘത്തി​​െൻറ കലറവക്കും ഒൗപചാരികമായ തുടക്കമായി.

നാരങ്ങ, മാങ്ങ അച്ചാർ തയ്യാറാക്ക​ലും പച്ചടി ഉണ്ടാക്കുകയുമാണ്​ ആദ്യഘട്ടത്തിൽ നടന്നത്​. സമാജത്തിലെ നിരവധി അംഗങ്ങൾ ഇവരെ പാചകത്തിന്​ സഹായിക്കാൻ ഒപ്പമുണ്ട്​. പൈനാപ്പിളും നേന്ത്രപ്പഴവും ചേർത്താണ്​ സ്​പെഷ്യൽ പച്ചടി തയ്യാറാക്കിയത്​. നാടൻ വാഴയിലയിൽ കാളൻ, കാളൻ കുറുക്ക്​, രണ്ടുതരം പച്ചടി, ഒാലൻ, അവിയൽ, തോരൻ, ഇഞ്ചി, അച്ചാർ, മെഴുക്കുപുരട്ടിയത്​ തുടങ്ങിയവ വിളമ്പും. തുടർന്ന്​ പാലക്കാടൻ മട്ടയരിയുടെ ചോറിനൊപ്പം നെയ്യും പപ്പടവും പരിപ്പും കൂട്ടിക്കുഴച്ച്​ സദ്യയുണ്ണാൻ തുടങ്ങാം. അതുകഴിഞ്ഞ്​ ചോറും സാമ്പാറും.


അടപ്രഥമൻ, കടല, പാലട എന്നിങ്ങനെ മൂന്നുതരം പായിസത്തിനുശേഷം ചോറും പുളിശേരിയും രസവും പച്ചമോരും വിളമ്പിയാണ്​ സദ്യവട്ടം പൂർത്തിയാക്കുന്നത്​. ​കേരളത്തി​​െൻറ പുനർനിർമ്മാണ ഫണ്ട്​ എന്നനിലക്ക്​ നടത്തുന്ന ഇൗ സദ്യയിൽ പ​െങ്കടുത്ത്​ വൻവിജയമാക്കാൻ എല്ലാ മലയാളികളുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി ബഹ്​റൈൻ കേരളീയ സമാജം പ്രസിഡൻറ്​ പി.വി.രാധാകൃഷ്​ണപിള്ള പറഞ്ഞു.

Tags:    
News Summary - 5000 perkk charity sadhya-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.