ബഹ്റൈനിലെത്തിയ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദിനെ കിരീടാവകാശി സ്വീകരിക്കുന്നു

46-ാമത് ജി.സി.സി ഉച്ചകോടി; ഭരണാധികാരികളും പ്രതിനിധികളും ബഹ്റൈനിലെത്തി

മനാമ: ബഹ്റൈനിൽ നടക്കുന്ന 46-ാമത് ജി.സി.സി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ്, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ്​ ബിൻ സൽമാൻ, കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ഇറ്റാലിയൻ പ്രസിഡന്‍റ് ജോർജ് മെലോണി എന്നിവർ രാജ്യത്തെത്തി.

പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അതിഥികളെ സ്വീകരിച്ചു. യു.എ.ഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്​യാനും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ബഹ്റൈനിലെത്തിയിട്ടുണ്ട്.

ജി.സി.സി രാജ്യങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിവിധ പദ്ധതികളിൽ ഊന്നിയാണ് ഉച്ചകോടി നടക്കുന്നത്. രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലകളിലെ സംയുക്ത ഗൾഫ് സഹകരണത്തിന്റെ പുരോഗതി ഉച്ചകോടി പ്രധാനമായും വിലയിരുത്തും. പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ, മേഖലയുടെ സുരക്ഷ, സ്ഥിരത എന്നിവയിൽ ഇവയുടെ സ്വാധീനം എന്നിവയും ചർച്ചയാകും.

Tags:    
News Summary - 46th GCC Summit; Rulers and representatives arrive in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.