29 ാമത്​ അറബ്​ ഉച്ചകോടി അജണ്ട നിർണയ യോഗത്തിൽ ബഹ്​റൈൻ പ​ങ്കാളിത്തം 

മനാമ: സൗദിയിൽ നടക്കുന്ന 29 ാമത്​ അറബ്​ ഉച്ചകോടിക്ക്​ മുന്നോടിയായി അജണ്ട നിർണയ യോഗത്തിൽ വിദേശകാര്യ മന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ അഹ്​മദ്​ ബിൻ മുഹമ്മദ്​ ആൽ ഖലീഫ പ​െങ്കടുത്തു. വിവിധ അറബ്​ രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരാണ് ​റിയാദിൽ നടന്ന ​േയാഗത്തിൽ സംബന്ധിച്ചത്​. ഫലസ്​തീൻ വിഷയവും അറബ്​ സമാധാന പ്രവർത്തനങ്ങളും, യു.എ.ഇ യുടെ മൂന്ന്​ ദ്വീപുകളുടെ മേലുള്ള ഇറാൻ അധിനിവേശം, അറബ്​ രാഷ്​​ട്രങ്ങളിലെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ ഇടപെടൽ, തീവ്രവാദം ചെറുക്കുന്നതിന്​ അറബ്​ നീക്കങ്ങൾ, സിറിയൻ പ്രശ്​നം, യമനിലെ പുതിയ സാഹചര്യങ്ങൾ തുടങ്ങിയവയാണ്​ മുഖ്യമായും ഉച്ചകോടിയിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്​. ലിബിയ, സിറിയ എന്നിവിടങ്ങളിലേക്കുള്ള യു.എന്നി​​​െൻറ പ്രത്യേക ദൂതന്മാരും യോഗത്തിൽ സംബന്ധിച്ചു. 

Tags:    
News Summary - 29 arab meetting bahrin gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.