മനാമ: ‘മിഡിൽ ഈസ്റ്റിലെ മോട്ടോർസ്പോർട്ടിന്റെ പ്രമുഖ വേദിയായ ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ 2024 വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിന് (ഡബ്ല്യു.ഇ.സി) കളമൊരുങ്ങി. മൽസരത്തിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ഏറ്റവും മികച്ചതും അവിശ്വസനീയമായ ഓഫ്-ട്രാക്ക് വിനോദവും പ്രദർശിപ്പിക്കുന്ന ആക്ഷൻ-പാക്ക്ഡ് ആഗോള ഇവന്റ് ആരാധകർക്ക് പ്രതീക്ഷിക്കാം.
ഈ വർഷത്തെ ഡബ്ല്യു.ഇ.സി സീസണിന്റെ എട്ടാമത്തെയും അവസാനത്തെയും റൗണ്ട് നവംബർ 1, 2 തീയതികളിലാണ് നടക്കുന്നത്. മുതിർന്നവർക്ക് 5.5 ദീനാർ, കുട്ടികൾക്ക് 2.750 ദീനാർ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. bahraingp.comൽനിന്ന് ഓൺലൈനായി ടിക്കറ്റുകൾ വാങ്ങാം, അല്ലെങ്കിൽ +973-17450000 എന്ന നമ്പറിൽ വിളിച്ച് ടിക്കറ്റുകൾ വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.