മനാമ: ബഹ്‌റൈന്‍ കാനു ഗാര്‍ഡനില്‍ പ്രവര്‍ത്തിക്കുന്ന ഗുരുദേവ സോഷ്യല്‍ സൊസൈറ്റിയുടെ മലയാള പാഠശാല പ്രവേശനോല്‍ത്സവം വിഷു ദിനത്തില്‍ (ഏപ്രില്‍ 14) വൈകുന്നേരം 7.30ന് ആരംഭിക്കും. പുതിയതായി ആരംഭിക്കുന്ന മലയാള പാഠശാല പൂര്‍ണമായും കേരള സര്‍ക്കാരിെൻറ നിയന്ത്രണത്തിലുള്ളതും മലയാളം മിഷെൻറ അംഗീകാരമുള്ള പാഠ്യപദ്ധതി പ്രകാരമുള്ള പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു. എല്ലാവര്‍ഷവും പരീക്ഷ നടത്തുന്നത് മലയാള മിഷന്‍റെ പൊതുവേദിയായ ബഹ്‌റൈന്‍ കേരളീയസമാജത്തില്‍ വച്ചായിരിക്കും.
ബഹ്‌റൈന്‍ കേരളീയ സമാജയത്തിെൻറയും മലയാളം മിഷെൻറയും പരിചയ സമ്പന്നരായ അധ്യാപകരുടെ പരിശീലനം ലഭിച്ച അധ്യാപകരാണ് ഇവിടെ ക്ലാസ്സുകള്‍ എടുക്കുന്നത്. ക്ലാസുകളിലേക്കുള്ള പ്രവേശനം തുടരും. എല്ലാദിവസവും വൈകിട്ട്7.30 മുതല്‍ ജി.എസ്.എസ്. ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. േഫാൺ: 39932144, 39882437, 39275221.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.