മനാ മ: ബഹ്റൈനിലെ നിക്ഷേപ അവസരങ്ങളെ കുറിച്ചുള്ള വിലയിരുത്തലുകളുമായി യു.കെയിലെ ബഹ്റൈൻ എംബസിയിൽ സ്വീകരണ കൂട്ടായ്മ നടത്തി. ബഹ്റൈൻ ഇകണോമിക് ഡെവലപ്പ്മെൻറ് ബോർഡ്(ഇ.ഡി.ബി)യുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം നടന്നത്. സാമ്പത്തിക സേവനമേഖലയിലെ വളർച്ചയെ കേന്ദ്രീകരിച്ചും നൂതന സാമ്പത്തിക സാേങ്കതികവിദ്യയിലൂടെ മേഖലാ കേന്ദ്രമായി രാജ്യത്തിെൻറ സ്ഥാനം ഉയർത്തുന്നതിനെ കുറിച്ചും ചർച്ച നടന്നു.
യു.കെ^ബഹ്റൈൻ രാജ്യങ്ങളുടെ ആഴത്തിലുള്ള ബന്ധത്തെയും സൗഹൃദത്തെയും കുറിച്ചും പ്രത്യേകിച്ച് െബ്രക്സിറ്റിനുശേഷം പുതിയ സാമ്പത്തിക കൂട്ടുക്കെട്ടിെൻറ ആവശ്യകതയെയും കുറിച്ച് ബഹ്റൈൻ വ്യാപാര, വ്യവസായ, ടൂറിസം മന്ത്രി സയദ് ബിൻ റാഷിദ് അൽസയനി തെൻറ പ്രഭാഷണത്തിൽ വിശദീകരിച്ചു. ബഹ്റൈനിലെ വിശാലവും തന്ത്രപ്രദാനവുമായ നിക്ഷേപ അവസരങ്ങളെ അദ്ദേഹം വിവരിച്ചു.
കഴിവുള്ള മാനവ മൂലധനം, അസാധാരണമായ ജീവിതശൈലി, മുൻകൂർ ചിന്തിക്കുന്ന ഗവൺമെൻറ് എന്നിവയും ഭാവി അവസരങ്ങളും പ്രയോജനപ്പെടുത്താൻ അദ്ദേഹം നിക്ഷേപകരെ പ്രോത്സാഹിപ്പിച്ചു.
ബഹ്റൈെൻറ യു.കെയിലെ അംബാസഡർ ശൈഖ് ഫവാസ് ബിൻ മുഹമ്മദ് ആൽ ഖലീഫ, ഇ.ഡി.ബി ചീഫ് എക്സിക്യൂട്ടീവ് ഖാലിദ് അൽ റുമയ്നി, ബഹ്റൈനിലെ യു.കെ അംബാസഡർ സൈമൻ മാർട്ടിൻ, ബ്രിട്ടീഷ് ഒൗദ്യോഗിക രംഗത്തെ പ്രമുഖർ, മുതിർന്ന വ്യവസായികൾ എന്നിവർ സംബന്ധിച്ചു. ലണ്ടനിൽ നടക്കുന്ന ഇന്നൊവേറ്റ് ഫിനാൻസ് ഗ്ലോബൽ സമ്മിറ്റിെൻറ ഭാഗമായിരുന്നു കൂട്ടായ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.