കെ.എസ്​.സി.എ മന്നം ജയന്തി ആഘോഷിച്ചു

മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ആൻറ്​ കൾച്ചറൽ അസോസിയേഷൻ ആഭിമുഖ്യത്തിൽ മന്നം ജയന്തി ആഘോഷവും  അവാർഡ് വിതരണവും നടന്നു. ബഹ്‌റൈൻ കേരളീയ  സമാജം  ഡയമണ്ട്  ജൂബിലി ഹാളിൽനടന്ന ആഘോഷം മേജർ രവി വിളക്ക്​ കൊളുത്തി ഉദ്​ഘാടനം ചെയ്​തു. 
അസോസിയേഷൻ  പ്രസിഡ
ൻറ്​ പമ്പാവാസൻ നായർ  അധ്യക്ഷത വഹിച്ചു. സെക്രട്ടറി  മനോജ്‌ കുമാർ  സ്വാഗതം  പറഞ്ഞു. ചടങ്ങിൽ മന്നം അവാർഡ്  കെ ജി മന്മഥൻ നായർക്കും, ഗൾഫ് ബിസിനസ്‌ ഐക്കൺ  അവാർഡ്  കെ എസ് മേനോനും , ഇൻറർനാഷണൽ  ബിസിനസ്‌ ഐക്കൺ അവാർഡ് കല്ലയിൽ രാധാകൃഷ്ണനും,  പ്രവാസി രത്ന അവാർഡ്  വി.കെ  രാജശേഖരൻ പിള്ളക്കും സമ്മാനിച്ചു. 
ഹിന്ദുവിനെപറ്റി പറയുവാൻ ഹിന്ദു തന്നെ  വേണം  എന്ന്  പറയുമ്പോൾ  അത് വർഗീയമായി  കാണരുതെന്നും,  സമുദായ സ്നേഹികൾ ഒറ്റക്കെട്ടായി  പ്രവർത്തിക്കണമെന്നും  മേജർ  രവി  പ്രസംഗത്തിൽ  പറഞ്ഞു. സ്വന്തം  സമുദായത്തിൽ  ഉള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  കുട്ടികൾക്ക്  സിറ്റ് കിട്ടാത്ത  അവസ്ഥ മാറ്റിയെടുക്കണമെന്നും  അദ്ദേഹം  കൂട്ടിച്ചേർത്തു.  
പരിപാടിയിൽ പിന്നണി ഗായകരായ  രതീഷ് കുമാറും ജാനകി നായരും നയിക്കുന്ന ഗാനമേളയും വൈവിധ്യമാർന്ന നൃത്തനൃത്യങ്ങളും അവതരിപ്പിക്കപ്പെട്ടു.മ ഹേഷ്‌  പിള്ള ജനറൽ  കൺവീനറായിരുന്ന  കമ്മിറ്റിയാണ്  പരിപാടികർക്ക്  നേതൃത്വം  നൽകിയത്. 
രമ്യ പ്രമോദ്, മനോജ്‌ എന്നിവർ  അവതാരകരായിരുന്നു 
അത്താഴ  വിരുന്നും  നടന്നു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.