ബഹ്‌റൈൻ പ്രവാസി  മലയാളി ബാലന്മാർ  സിനിമയിൽ  ശ്ര​േദ്ധയരാകുന്നു

മനാമ: ബഹ്‌റൈൻ  പ്രവാസി മലയാളി ബാലന്മാർ  മലയാള സിനിമയിൽ ശ്രദ്ധേയരാകുന്നു. പത്തേമാരി, ലിറ്റിൽ സൂപ്പർമാൻ എന്നീ സിനിമയിലൂടെയിലൂടെ ശ്രദ്ധേയനായ ധർമ്മതേജസിനൊപ്പം, അഞ്ചുവയസുകാരനായ അനുജൻ ധർമ്മജ്യോതി‌സും മലയാള സിനിമയിലേക്ക്‌ അരങ്ങേറ്റം കുറിക്കുകയാ
ണ്​.  താരങ്ങളായ മുകേഷി​​​െൻറയും സരിതയുടെയും മകനായ ശ്രാവണ്‍ മുകേഷ്​ നായനാകുന്ന ‘കല്യാണം’ എന്ന ചിത്രത്തിലാണ് ഇവർ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളത്.നായക​​​െൻറ ബാല്യകാലത്തിലെ രണ്ടു ഘട്ടങ്ങൾ അവതരിപ്പിക്കുന്നത് ഈ കൊച്ചു കലാകാരന്മാരാണ്. 
ബഹ്‌റൈൻ ന്യൂ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളായിരുന്ന ഈ കുരുന്നുകൾ പഠനത്തോടൊപ്പം സിനിമയിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി ഇപ്പോൾ നാട്ടിലാണ് ഉള്ളത്​. 17 വർഷമായി ബഹ്‌റൈനിൽ  സ്വകാര്യകമ്പനിയിൽ  ജോലിചെയ്യുന്ന കോട്ടയം പാമ്പാടി സ്വദേശികളായ  മനോജി​​​െൻറയും ധന്യയുടെയും മക്കളാണ്‌ ഇവർ.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.