മനാമ: ബഹ്‌റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ അഭിമുഖത്തിൽ നടക്കുന്ന പ്രഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തിെൻറ അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും.
മികച്ച നടൻ, നടി, സംവിധായകൻ, രചന, അവതരണം, ദിപവിധാനം തുടങ്ങിയവയ്ക്കാണ് അവാർഡുകൾ നൽകുന്നത്. നാട്ടിൽനിന്നെത്തിയ മുരളി മേനോൻ, പി. ഹരിലാൽ, ബേബിക്കുട്ടൻ എന്നിവരാണ് വിധികർത്താക്കൾ.
ആകെ നാല് നാടകങ്ങളാണ് മത്സരത്തിൽ ഉണ്ടായത്. ഇന്നലെ നാടകാചാര്യൻ കെ.ടി മുഹമ്മദ് അനുസ്മരണ ദിനാചരണവും കനൽ തിയറ്റർ ബഹ്‌റൈൻ അവതരിപ്പിച്ച ‘അഗ്നി വർഷ’ എന്ന നാടകവും അവതരിപ്പിച്ചു. ഫിറോസ് തിരുവത്ര കെ.ടി അനുസ്മരണ പ്രഭാഷണം നടത്തി.
ഇന്ന് വൈകിട്ട് എട്ടിനാണ് സമാജത്തിൽ അവാർഡ് വിതരണവും ഫിനാലെയും നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.