മനാമ: ബൂരി പൈപ്പ് ലൈന്‍ സ്േഫാടനത്തിലുള്പ്പെട്ട ഏതാനും തീവ്രവാദികളെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ‘ഫെബ്രുവരി 14 കൂട്ടായ്മ’ എന്നറിയപ്പെടുന്ന തീവ്രവാദ ഗ്രൂപ്പിൽപ്പെട്ടവരാണ് പിടിയിലായത്. ബൂരി പൈപ്പ് ലൈന്‍ സ്ഫോടനം ആസൂത്രണം ചെയ്തതടക്കമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരാണ് നേതൃത്വം നല്‍കിയിട്ടുള്ളതെന്നാണ് അറിയുന്നത്. രാജ്യത്തിെൻറ ഉന്നത താല്പര്യങ്ങള്ക്കും ജനങ്ങളുടെ സുരക്ഷക്കുമെതിരെയുള്ള പ്രവര്‍ത്തനമാണ് സംഘം നടത്തിയതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിെൻറയും എണ്ണ മന്ത്രാലയത്തിെൻറയും പ്രദേശവാസികളുടെയൂം സഹായത്തോടെ ബൂരി സ്ഫോടനത്തിെൻറ ആഘാതം കുറക്കാന്‍ സാധിച്ചതായും മന്ത്രാലയം വ്യക്തമാക്കി. സംഭവത്തെത്തുടര്‍ന്ന് നടത്തിയ വിവിധ തലങ്ങളിലുള്ള അന്വേഷണത്തിനൊടുവിലാണ് നാല് പേരെ പിടികൂടാന്‍ സാധിച്ചത്.
ഫാദില്‍ മുഹമ്മദ് ജഅ്ഫര്‍ അലി, അന്‍വര്‍ അബ്ദുല്‍ അസീസ് ജഅ്ഫര്‍ അല്മിശൈമിഅ്, മുഹമ്മദ് അബ്ദുല്ല ഈസ അബ്ദുല്ല മഹ്റൂസ്, ആദില്‍ അഹ്മദ് അലി അഹ്മദ് സാലിഹ് തുടങ്ങിയവരാണ് പിടിയിലായത്. ഇതില്‍ രണ്ട് പ്രതികള്‍ക്ക് ഇറാനില്‍ നിന്നുള്ള ശക്തമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്ന് തെളിവുകള്‍ ലഭിച്ചതായും മന്ത്രാലയം വെളിപ്പെടുത്തി.
ബഹ്റൈനില്‍ നിന്ന് നേരെത്തെ രക്ഷപ്പെട്ട ചില പ്രതികളാണ് ഇവര്‍ക്ക് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ക്ക് യാത്രക്കും പരിശീലനത്തിനുമാവശ്യമായ സംഖ്യ മതപരമായ സന്ദര്‍ശനത്തിെൻറ പേരിലാണ് കരസ്ഥമാക്കിയത്. കലാഷ്നിക്കോവ് തോക്കടക്കമുള്ള ആയുധങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ഇവര്‍ക്ക് പരിശീലനം ലഭിച്ചതായി വിവരമുണ്ട്.
ബഹ്റൈെൻറ സാമ്പത്തിക മേഖലക്ക് കനത്ത ആഘാതമേല്പിക്കാനുദ്ദേശിച്ചാണ് പൈപ്പ് ലൈന്‍ സ്ഫോടനം ആസൂത്രണം ചെയ്തത്. സംഘത്തിലൂള്പ്പെട്ട മൂന്ന് പേരെകൂടി പിടികൂടാനുള്ളതായും മന്ത്രാലയം വ്യക്തമാക്കി. ഹബീബ് അബ്ദുല്ലത്തീഫ് മഹ്ദി, അബ്ദുല്ല ജഅ്ഫര്‍ അഹ്മദ് അല്‍മദനി, മുഹമ്മദ് അലി ഇബ്രാഹിം ഖലീല്‍ എന്നിവരാണിവര്‍. പ്രസ്തുത പ്രതികള്‍ നിലവില്‍ ഇറാനിലാണുളളതെന്നും രേഖകള്‍ വ്യക്തമാക്കുന്നൂവെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.