മനാമ: രാജപത്നിയും സുപ്രീം കൗൺസിൽ ഫോർ വനിത പ്രസിഡൻറുമായ പ്രിൻസസ് സബീഖ ബിൻത് ഇബ്രാഹീം ഇൗ വർഷത്തെ വനിതാദിനത്തിെൻറ പ്രമേയം പ്രഖ്യാപിച്ചു. എസ്.സി.ഡബ്ലിയുവിെൻറ രണ്ടാമത്തെ യോഗത്തിലെ ആറാമത്തെ സെഷനിൽ പെങ്കടുത്താണ് രാജപത്നി പ്രസക്തമായ വിഷയം അവതരിപ്പിച്ചത്.
2018 ലെ നിയമനിർമ്മാണ മേഖലയിലും, മുനിസിപ്പൽ ജോലികളിലും മികച്ച കഴിവ് തെളിയിച്ച സ്ത്രീകളെ ആദരിക്കുക എന്നതാണ് മുഖ്യലക്ഷ്യം. പൊതു കാര്യങ്ങളിൽ വ്യക്തിഗത സംഭാവനകൾ മെച്ചപ്പെടുത്തുന്നതിനും രാഷ്ട്രീയ കാര്യങ്ങളിൽ ഫലപ്രദമായി ഉൾപ്പെടുന്നതിനും രാജ്യത്തെ വനിതകൾക്ക് ഇതിനകം സാധിച്ചിട്ടുണ്ടെന്നും പ്രിൻസസ് സബീഖ ബിൻറ് ഇബ്രാഹീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.