മനാമ: 31.8 ദശലക്ഷം ചെലവിട്ട നവീന ചികിത്സ സൗകര്യങ്ങൾ ഉൾപ്പെടുത്തിയ കാൻസർ സെൻറർ അടുത്തമാസം പ്രവർത്തനം ആരംഭിക്കും. മുഹറക്കിലെ കിങ് ഹമദ് യൂനിവേഴ്സിറ്റി ആശുപത്രിയിലെ കിങ് ഹമദ് സെൻർ ഒാേങ്കാളജി വിഭാഗത്തിലായാണ് പുതിയ സെൻറർ. കാൻസറിന് വൈവിദ്ധ്യമാർന്ന ചികിത്സ നൽകുന്ന പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ഇൗ വർഷം ജൂൈലയിൽ ആരംഭിക്കുമെന്ന് കെ.എച്ച്.യു.എച്ച് കമാൻറർ മേജർ ജനറൽ ഡോ. ശൈഖ് സൽമാൻ അറ്റെയാറ്റല്ലാഹ് ആൽ ഖലീഫ പറഞ്ഞു. ആഗോള നിലവാരത്തിലുള്ള ചികിത്സ ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. 120 കിടക്കകളും ഒപ്പം മജ്ജ മാറ്റിവെക്കൽ രോഗികൾക്കായി 10 കിടക്കകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കാൻസർ രോഗികൾക്ക് ഒപ്പം അരിവാൾ കോശ രോഗികൾക്കും ചികിത്സ നൽകും. തുർക്കിയിലെ ഇർസിയെസ് യൂനിവേഴ്സിറ്റി ആശുപത്രിയുമായി അടുത്ത അഞ്ച് വർഷത്തേക്ക് മരുന്നുകൾ എത്തിക്കുന്നതിനും അടുത്ത അഞ്ച് വർഷത്തേക്ക് ഉടമ്പടി ഒപ്പിട്ടിട്ടുണ്ടെന്നും കെ.എച്ച്.യു.എച്ച് കമാൻറർ മേജർ ജനറൽ ബറഞ്ഞു. ഇപ്പോൾ കാൻസർ രോഗികളെ വിദഗ്ധ ചികിത്സക്കായി ബഹ്റൈനിൽ നിന്നും തുർക്കിയിലെ ആശുപത്രിയിേലക്ക് അയക്കുന്നുണ്ട്.
പ്രൊഫഷണൽസും അത്യാന്താധുനിക ചികിത്സാ വൈഭവമുള്ളവരുമാണ് കിങ് ഹമദ് സെൻററിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. ചികിത്സ തേടി വിദേശത്ത് പോകുന്നത് ഒഴിവാക്കിക്കൊണ്ട്, ബഹ്റൈനിലുള്ള കാൻസർ രോഗികൾക്ക് ഇവിടെതന്നെ മെച്ചപ്പെട്ട ചികിത്സ നൽകുകയാണ് ലക്ഷ്യമാക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.