മനാമ: അധികാരമൊഴിയുന്ന ഇന്ത്യൻ സ്കൂൾ കമ്മിറ്റിക്ക് മെഗ ഫെയര്‍ നടത്താന്‍ അവകാശമില്ലെന്ന് യു.പി.പി ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു. സ്കൂള്‍ ഭരണഘടന പ്രകാരം ഒക്ടോബര്‍ ആറിന് മുമ്പ് വാര്‍ഷിക ജനറല്‍ ബോഡിയും തെരഞ്ഞെടുപ്പും അറിയിച്ചുള്ള നോട്ടിസ് രക്ഷിതാക്കള്‍ക്ക് നൽകണം.അതനുസരിച്ച് ഒക്ടോബര്‍ അവസാന വെള്ളിയാഴ്ച ജനറല്‍ ബോഡി ചേരേണ്ടതാണ്. ഒക്ടോബര്‍ 24ന് ഇപ്പോഴത്തെ ഭരണ സമിതിയുടെ കാലാവധി അവസാനിക്കും.ഇതിനിടയിൽ മെഗ ഫെയര്‍ നടത്തുമെന്ന് പ്രഖ്യാപിക്കുന്നത് ധാർഷ്ട്യമാണ്. ഫെയര്‍ സ്കൂളിന് സാമ്പത്തികമായി കരുത്ത് പകരുമെന്ന കാര്യത്തിൽ തര്‍ക്കമില്ല. എന്നാൽ, രക്ഷിതാക്കളെയും അധ്യാപകരെയും വിദ്യാർഥികളെയും ബുദ്ധിമുട്ടിലാക്കുന്ന അനവസരത്തിലുള്ള നടപടികളെയാണ് ചോദ്യം ചെയ്യുന്നത്. വന്‍ സ്പോൺസർമാരെ കണ്ടെത്തിയാണ് ഫെയർ നടത്താറുള്ളത്. സ്പോണ്‍സര്‍ഷിപ്പ് തരുന്നവരില്‍ നിന്നും മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷം ലഭിക്കേണ്ട വലിയ തുകയുടെ ഉത്തരവാദിത്തം ഇറങ്ങിപോകുന്ന കമ്മിറ്റി എങ്ങനെയാണ് ഏറ്റെടുക്കുക? വര്‍ഷത്തില്‍ 210 പ്രവൃത്തി ദിനങ്ങളെങ്കിലും വേണമെന്നാണ് സി. ബി.എസ്.ഇയുടെ നിർദേശം. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള നാല് മാസങ്ങളില്‍ അമ്പതില്‍ താഴെ ദിവസങ്ങളും സെപ്റ്റംബറില്‍ പതിനാല് ദിനങ്ങളും, ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ 130ൽ താഴെയും മാത്രമാണ് പ്രവൃത്തി ദിനങ്ങളായുള്ളത്. ഇതിനിടയിൽ പാഠങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ അധ്യാപകർ വിഷമിക്കുകയാണ്.
ഭരണസമിതിയുടെ സ്വന്തം മുന്നണിയിലുള്ളവര്‍ പോലും തിരക്കുപിടിച്ചു നടത്തുന്ന ഫെയറിനെ വിമർശനത്തോടെയാണ് കാണുന്നതെന്നും യു.പി.പി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.