മനാമ: ഈ വർഷത്തെ സി.ബി.എസ്.ഇ ബഹ്റൈൻ ക്ലസ്റ്റർ കായിക മത്സരങ്ങളിൽ ഇന്ത്യൻ സ്‌കൂളിന് തിളക്കമാർന്ന വിജയം. ആൺകുട്ടികളുടെ അണ്ടർ 19 ബാസ്കറ്റ്ബാൾ, ഫുട്ബാൾ മത്സരങ്ങളിൽ ഇന്ത്യൻ സ്‌കൂൾ ടീം വിജയം നേടി.
താഴെ പറയുന്ന ഇനങ്ങളിലാണ് ഇന്ത്യൻ സ്‌കൂൾ ജേതാക്കളായത്: ബാസ്കറ്റ്ബാൾ അണ്ടർ 19 ബോയ്സ്, അണ്ടർ 19 ഗേൾസ്, ഫുട്ബാൾ അണ്ടർ 19 ബോയ്‌സ്, ബാഡ്മിൻറൺ അണ്ടർ 14 ബോയ്സ്, അണ്ടർ 17 ബോയ്സ്, അണ്ടർ 19 ബോയ്സ്,അണ്ടർ 17 ഗേൾസ്, ടേബിൾ ടെന്നീസ് അണ്ടർ 14 ഗേൾസ്,അണ്ടർ 17 ഗേൾസ്.ഇന്ത്യൻ സ്‌കൂൾ റണ്ണേഴ്‌സ് അപ് ആയ ഇനങ്ങൾ: ബാഡ്മിൻറൺ അണ്ടർ 14 ഗേൾസ്, അണ്ടർ 19 ഗേൾസ്, ടേബിൾ ടെന്നീസ് അണ്ടർ 14 ഗേൾസ്, അണ്ടർ 17 ഗേൾസ്. ബഹ്റൈനിലെ ആറ് സി.ബി.എസ്.ഇ സ്‌കൂളുകൾ പങ്കെടുത്ത ക്ലസ്റ്റർ കായിക മത്സരങ്ങൾക്ക് ഇന്ത്യൻ സ്‌കൂൾ ഉൾപ്പെടെ വിവിധ വിദ്യാലയങ്ങൾ ആതിഥേയരായിരുന്നു. ഈ വർഷത്തെ വിവിധ ഇനങ്ങളിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ജേതാക്കളായ ഇന്ത്യൻ സ്‌കൂൾ ടീമുകളെയും പരിശീലകരെയും പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.