മനാമ:കേരളീയ സമൂഹത്തില്‍ സദാചാരബോധവും സൗഹാര്‍ദവും നിലനിര്‍ത്തുന്നതില്‍ ആത്മീയാധിഷ്ഠിത പ്രസ്ഥാനങ്ങള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നതെന്ന് കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി എന്‍. അലി അബ്ദുല്ല പറഞ്ഞു. ‘അരുതായ്മകള്‍ക്കെതിരെ നേരിന്‍െറ പക്ഷം’ എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന പുന$സംഘടനയുടെ ഭാഗമായുള്ള ഐ.സി.എഫ് ദേശീയ പ്രതിനിധി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വര്‍ത്തമാന കാലത്തെ സാംസ്കാരിക അപചയത്തിന് കാരണം തിന്മകളോടുള്ള ആഭിമുഖ്യമാണ്. ഇതിനെ ചെറുക്കാന്‍ ശക്തമായ ബോധവത്കരണ ശ്രമങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനാമ സുന്നി സെന്‍ററില്‍ നടന്ന സമ്മേളനം മിഡില്‍ ഈസ്റ്റ് സമിതിയംഗം അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം ഉദ്ഘാടനം ചെയ്തു. കെ.സി. സൈനുദ്ദീന്‍ സഖാഫി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ലതീഫി, മമ്മൂട്ടി മുസ്ലിയാര്‍, അശ്റഫ് ഇഞ്ചിക്കല്‍, ഉസ്മാന്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. എം.സി. അബ്ദുല്‍ കരീം സ്വാഗതവും മുഹമ്മദ് ഇസ്മായില്‍ മിസ്ബാഹി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.