മനാമ: ബഹ്റൈനിൽ പുതിയ ഫ്ലെക്സിബിൾ വർക് പെർമിറ്റ് അനുവദിക്കാനുള്ള നീക്കങ്ങൾ സജീവമായതോടെ ഇതേക്കുറിച്ചുള്ള അന്വേഷണങ്ങൾ ഏറി. ലേബർ മാർക്കറ്റ ്റെഗുലേറ്ററി അതോറിറ്റിയിലേക്ക് (എൽ.എം.ആർ.എ) നിരവധി പ്രവാസികളാണ് പുതിയ പെർമിറ്റിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ച് എത്തുന്നത്. തൊഴിലാളികൾ സ്വയം സ്പോൺസർമാരാകുന്ന പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാവിഭാഗം ജനങ്ങളിലും എത്തിക്കുന്നതിനായി ദേശവ്യാപക കാമ്പയിൻ തുടങ്ങുമെന്ന് അധികൃതർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ഇൗ മാസം 23 മുതൽ പെർമിറ്റ് അനുവദിച്ച് തുടങ്ങും. പ്രതിമാസം 2,000 പെർമിറ്റുകൾ വീതമാണ് അനുവദിക്കുന്നത്. ‘ഫ്രീവിസ’ എന്ന പേരിലുള്ള അനധികൃത വിസ വിപണിയുടെ വേരറുക്കാൻ പുതിയ നീക്കം വഴി സാധിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫ്ലെക്സിബിൾ വർക് പെർമിറ്റിനെ കുറിച്ചറിയാൻ നിരവധി പേരാണ് എൽ.എം.ആർ.എ വെബ്സൈറ്റും ഒാഫിസും സന്ദർശിക്കുന്നതെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഉസാമ അൽ അബ്സി പ്രാദേശിക പത്രത്തോട് പറഞ്ഞു.തങ്ങൾ ഫ്ലെക്സിബിൾ പെർമിറ്റിന് അപേക്ഷിക്കാൻ യോഗ്യരാണോ എന്ന കാര്യമാണ് മിക്കവരും വെബ്സൈറ്റ് വഴി പരിശോധിക്കുന്നത്. ഇതും സംബന്ധിച്ച് 500 ലധികം ഫോൺ സന്ദേശങ്ങളും ലഭിച്ചിട്ടുണ്ട്. 33150150 എന്ന നമ്പറിലേക്ക് മെസേജ് അയക്കുേമ്പാൾ തങ്ങളുടെ സി.പി.ആർ നമ്പർ മാത്രം അയച്ചാൽ മതിയാകുമെന്ന് ഉസാമ പറഞ്ഞു.ചോദ്യങ്ങളുമായുള്ള മേസേജുകൾ അയക്കേണ്ടതില്ല. സി.പി.ആർ നമ്പർ അയച്ചാൽ അയക്കുന്ന ആൾ ഫ്ലെക്സിബിൾ പെർമിറ്റിന് യോഗ്യനാണോ എന്ന കാര്യം തിരിച്ച് ലഭിക്കുന്ന മെസേജ് വഴി അറിയാം. യോഗ്യരായവരെ എൽ.എം.ആർ.എ കോൾ സെൻററിൽ നിന്ന് വിളിക്കുകയും അവർക്ക് അപ്പോയൻറ്മെൻറ് ലഭ്യമാക്കുകയും െചയ്യും. സ്വന്തം മൊബൈലിൽ നിന്നാണ് മെസേജ് അയക്കേണ്ടത്. ഭാവിയിൽ ഇൗ നമ്പറിലേക്കായിരിക്കും എൽ.എം.ആർ.എയിൽ നിന്ന് വിളിക്കുക.
ഫ്ലെക്സിബിൾ പെർമിറ്റ് എടുക്കുന്നവർ വിസ ചാർജ്ജായി 200 ദിനാറും ആരോഗ്യ പരിരക്ഷ ഫീസ് ഇനത്തിൽ 144 ദിനാറും നാട്ടിലേക്കുള്ള ടിക്കറ്റിനുള്ള നിക്ഷേപമായി 90 ദിനാറും നൽകണം. ഒപ്പം പ്രതിമാസ നിരക്കായി 30ദിനാർ വീതവും അടക്കണം. 60 വയസിന് താഴെ പ്രായമുള്ള അനധികൃത പ്രവാസി തൊഴിലാളികൾക്ക് (നിലവിൽ വർക് പെർമിറ്റ് ഇല്ലാത്തവർ) അപേക്ഷ നൽകാം. കമ്പനികൾ പെർമിറ്റ് റദ്ദാക്കിയവർക്കും അപേക്ഷ നൽകാം. നിലവിൽ വിസ ഇല്ലാത്തവരാണെങ്കിൽ അവർക്ക് വലിയ പിഴ നൽകേണ്ടതില്ല. പകരം ഡിസ്കൗണ്ട് നിരക്കായ 15 ദിനാർ നൽകിയാൽ മതി. എൽ.എം.ആർ.എയുടെ സിത്ര ഇൻഡസ്ട്രിയൽ ഏരിയ ബ്രാഞ്ചിൽ നിന്നാണ് പെർമിറ്റ് അനുവദിക്കുന്നത്. റെസ്റ്റോറൻറുകൾ, ഹോട്ടലുകൾ, സലൂണുകൾ എന്നിവടങ്ങളിൽ േജാലി ചെയ്യാൻ താൽപര്യപ്പെടുന്നവർ അപേക്ഷക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കണം. ഫ്ലെക്സിബിൾ പെർമിറ്റ് എടുക്കുന്നവർക്ക് എൽ.എം.ആർ.എ ഫോേട്ടാ പതിച്ച നീല നിറത്തിലുള്ള കാർഡ് അനുവദിക്കും. ഇത് എല്ലാ ആറുമാസം കൂടുേമ്പാഴും സൗജന്യമായി പുതുക്കാം. രണ്ടുവർഷമാണ് വിസ കാലാവധി. ഇതിനിടയിൽ എപ്പോൾ വേണമെങ്കിലും നാട്ടിൽപോയി തിരികെ വരാം.
എന്നാൽ, ഇൗ പദ്ധതി ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉസാമ അൽ അബ്സി പറഞ്ഞു. ഇൗ വിസ എടുത്ത് തെരുവുകച്ചവടവും മറ്റും നടത്താൻ അനുവദിക്കില്ല. പെർമിറ്റിനെക്കുറിച്ചുള്ള ബോധവത്കരണം നടത്താനായി വിവിധ എംബസികളും സംഘടനകളുമായി എൽ.എം.ആർ.എ കൈകോർക്കും. കഴിഞ്ഞ വർഷമാണ് കാബിനറ്റ് ഫ്ലെക്സിബിൾ വർക് പെർമിറ്റിന് അനുമതി നൽകിയത്. രണ്ടുവർഷത്തിനുള്ളിൽ 48,000 പെർമിറ്റുകൾ അനുദിക്കാമെന്നാണ് അധികൃതർ കരുതുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫ്ലെക്സിബിൾ പെർമിറ്റ് കോൾ സെൻററായ 17103103 എന്ന നമ്പറിലേക്ക് വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.