പണവും സ്വര്‍ണവും കിട്ടി;  ഉടമയെ തേടി മലയാളികള്‍

മനാമ: കഴിഞ്ഞ ദിവസം വാങ്ങിയ സെക്കന്‍റ്സ് കാറിന്‍െറ ബൂട്ട് തുറന്നുനോക്കിയ മലയാളികള്‍ക്ക് കിട്ടിയത് 4000 ദിനാറും 170 ഗ്രാം സ്വര്‍ണവും. 
ഉമ്മുല്‍ഹസത്തുള്ള ‘ഗള്‍ഫ് സീ’ എന്ന സ്ഥാപനത്തിനുവേണ്ടിയാണ് ‘യൂ ഡ്രൈവ്’ എന്ന റെന്‍റ് എ കാര്‍ കമ്പനിയില്‍ നിന്ന് ഇവര്‍ 2014 മോഡല്‍ ടയോട്ട യാരിസ് കാര്‍ വാങ്ങുന്നത്. 
കോഴിക്കോട് പൂനൂര്‍ സ്വദേശിയും ജെ.ജി.ബി ഇന്‍റര്‍നാഷണലില്‍ മാനേജറുമായ മുനീറും സുഹൃത്തുക്കളായ റിയാസ്, ഹാരിസ് എന്നിവരും ചേര്‍ന്നാണ് കാറിന്‍െറ ബൂട്ട് പരിശോധിച്ചത്. 
അതില്‍ ഒരു പണപ്പെട്ടി കണ്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് പണവും സ്വര്‍ണവും കണ്ടത്. സ്വര്‍ണം 50, 10 ഗ്രാമുകളുടെ ബിസ്കറ്റ് രൂപത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഇവര്‍ ഇതിന്‍െറ യഥാര്‍ഥ ഉടമയെ കണ്ടത്തൊനുള്ള ശ്രമത്തിലാണ്. വിവരങ്ങള്‍ക്ക് 33492918 എന്ന നമ്പറില്‍ ബന്ധപ്പെടാം. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT