മനാമ: മലപ്പുറം പരപ്പനങ്ങാടി മണപ്പുറത്ത് ബീരാൻ കുട്ടിയുടെ മകൻ മുഹമ്മദലി(51) ബഹ്റൈനിൽ കുഴഞ്ഞു വീണു മരിച്ചു. ഇന്നലെ വൈകിട്ട് 5.30ന് സല്‍മാബാദില്‍ കാറിലിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. അബൂ ദാവൂദ് അല്‍ സഫര്‍ കമ്പനിയില്‍ സെയില്‍സ് മാനായി ജോലി ചെയ്യുകയായിരുന്നു. ‘അല്‍ അന്‍സാര്‍ സെൻററി’െൻറ സജീവ പ്രവര്‍ത്തകനാണ്. മാതാവ്: നഫീസ. കുടുംബം ബഹ്റൈനിലുണ്ട്. ഭാര്യ: സാഹിറ ബാനു.
മക്കള്‍: ജാസിം മുഹമ്മദ്(ബഹ്റൈന്‍ യൂനിവേഴ്സിറ്റി വിദ്യാര്‍ഥി), അസീം മുഹമ്മദ്, സഫ, മര്‍വ, ആമീന്‍(ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ലിയാക്കത്ത് അലി, ഷൗക്കത്ത് അലി (ബഹ്റൈന്‍), ഷാനവാസ്(കുവൈത്ത്), മുംതാസ്(സൗദി), ഉമ്മു ഹബീബ, ഹാജറ.ഖബറടക്കം ബഹ്റൈനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.