സുഡാനുമായി ബന്ധം  ശക്തിപ്പെടുത്തും –ഹമദ് രാജാവ് 

മനാമ: സുഡാനുമായി വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന ബന്ധം ശക്തിപ്പെടുത്താന്‍ ബഹ്റൈന് താല്‍പര്യമുണ്ടെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ വ്യക്തമാക്കി. 
കഴിഞ്ഞ ദിവസം ബഹ്റൈന്‍ സന്ദര്‍ശനത്തിനത്തെിയ സുഡാന്‍ ദേശീയ അസംബ്ളി ചെയര്‍മാന്‍ പ്രഫ. ഇബ്രാഹിം അഹ്മദ് ഉമറിനെ സഖീര്‍ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈന്‍ പാര്‍ലമെന്‍റ് അധ്യക്ഷന്‍ അഹ്മദ് ഇബ്രാഹിം അല്‍മുല്ലയുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം ബഹ്റൈനിലത്തെിയത്. പ്രസിഡന്‍റ് ഉമര്‍ ഹസന്‍ അല്‍ബഷീറിന്‍െറ ആശംസകള്‍ ഹമദ് രാജാവിന് അദ്ദേഹം കൈമാറി. 
ഇരു രാജ്യങ്ങളിലുമുള്ള നിയമനിര്‍മാണ സഭകള്‍ തമ്മിലുള്ള സഹകരണം ശ്രദ്ധേയമാണ്. ഇത്തരം സന്ദര്‍ശനങ്ങള്‍ വഴി പാര്‍ലമെന്‍ററി ജനാധിപത്യം ശക്തിപ്പെടുത്തുന്നതിന് വഴിയൊരുക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലും അന്താരാഷ്ട്ര തലത്തിലും നിലനില്‍ക്കുന്ന വിവിധ പ്രശ്നങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. 
അറബ് ലോകത്തിന്‍െറ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി അന്താരാഷ്ട്ര തലത്തിലും മേഖലയിലും നടക്കുന്ന സമ്മേളനങ്ങളില്‍ യോജിച്ച അഭിപ്രായം രൂപവത്കരിക്കാന്‍ രാജാവ് അഭ്യര്‍ഥിച്ചു. സുഡാന്‍ കൈവരിക്കുന്ന പുരോഗതിയും വളര്‍ച്ചയും ആശാവഹമാണെന്നും എല്ലാവിധ നന്മകളും നേരുന്നതായും രാജാവ് അറിയിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT