മനാമ: ബഹ്റൈന്‍ നന്തി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഈദ്-ഓണാഘോഷം വിവിധ കലാപരിപാടികളോടെ നടത്തി. സെഗയയില്‍ നടന്ന ആഘോഷ പരിപാടികള്‍ മുന്‍ പ്രസിഡന്‍റ് ഒ.കെ കാസിം ഓണം-ഈദ് സന്ദേശം നല്‍കി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്‍റ് ഇല്ല്യാസ് കയനോത്ത് അധ്യക്ഷനായിരുന്നു. പ്രോഗ്രാം കണ്‍വീനര്‍ റഫീഖ് പുത്തലത്ത്, ഹനീഫ് കടലൂര്‍, സുബൈര്‍ സെല്‍വാസ്, ടി.കെ.നാസര്‍, വിജീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ ഹനാന്‍ ഹമീദിനെ ചടങ്ങില്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.
ഓണസദ്യയും ഒരുക്കിയിരുന്നു. ജൈസല്‍ കമ്പിന്‍റവിട, ഷഹനാസ് എരവത്ത്, ഷഫാസ്, ഒ.കെ.സലീം, ഫിറോസ്, ഇസ്മായില്‍, മജീദ്, അമീന്‍, അബൂബക്കര്‍ ആരണ്യ എന്നിവര്‍ നേതൃത്വം നല്‍കി.ജനറല്‍ സെക്രട്ടറി നൗഫല്‍ എരവത്ത് സ്വാഗതവും, ട്രഷറര്‍ കെ.മുസ്തഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.