ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു 

മനാമ: അബ്ദുല്ല ബിന്‍ അലി കാനൂ ഡയഗ്നോസ്റ്റിക്സ് ആന്‍റ് അപ്രൈസല്‍ സെന്‍ററില്‍ തുടങ്ങിയ ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍-പരിശീലന കേന്ദ്രം തൊഴില്‍,സാമൂഹിക വികസന മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദലി ഹുമൈദാന്‍ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച നടന്ന തൊഴില്‍ പ്രദര്‍ശനത്തില്‍ 35ഓളം സ്ഥാപനങ്ങള്‍ പങ്കെടുത്തു. ഈ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള അവസരങ്ങള്‍ വിശദമാക്കുന്നതായിരുന്നു പ്രദര്‍ശനം. 
ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കര്‍ അലി അല്‍ അറാദി എം.പി, നോര്‍തേണ്‍ ഗവര്‍ണറേറ്റ് ഗവര്‍ണര്‍ അലി ഇബ്നു അബ്ദുല്‍ ഹുസൈന്‍ അല്‍ അസ്ഫൂര്‍, എം.പിമാര്‍, നോര്‍തേണ്‍ മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ ബു ഹമൂദ്, മന്ത്രാലയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.