മനാമ: ഗവണ്‍മെന്‍റ് ഫോറത്തില്‍ പങ്കെടുത്ത പ്രമുഖര്‍ക്ക് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ കഴിഞ്ഞ ദിവസം സഖീര്‍ പാലസില്‍ സ്വീകരണം നല്‍കി.
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ഫോറം സംഘടിപ്പിക്കുന്നതിന് മുന്‍കൈയെടുത്ത പ്രധാനമന്ത്രിയെയും കിരീടാവകാശിയെയും ഹമദ് രാജാവ് പ്രശംസിക്കുകയും പരിപാടി രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ചക്ക് ആക്കം കൂട്ടുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ‘ഇക്കണോമിക് വിഷന്‍- 2030’ന്‍െറ ഭാഗമായി രാജ്യത്തെ പൗരന്‍മാരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്താനും അതിലൂടെ വളര്‍ച്ച ഉറപ്പുവരുത്താനും സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും സര്‍ക്കാര്‍ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും ശ്രമിക്കണമെന്ന് ഹമദ് രാജാവ് പറഞ്ഞു. സുസ്ഥിര വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന് അദ്ദേഹം എല്ലാ ഭാവുകങ്ങളും നേര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.