???????????????? ??????

മഹാത്മാഗാന്ധിയുടെ ജീവിതത്തിലേക്ക് വെളിച്ചം  വീശുന്ന ഫോട്ടോ പ്രദര്‍ശനത്തിന് തുടക്കമായി

മനാമ: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഇന്‍റര്‍നാഷണല്‍ എക്സിബിഷന്‍ സെന്‍ററില്‍ നടന്ന മഹാത്മാഗാന്ധിയുടെ ജീവിതത്തെക്കുറിച്ചുള്ള ഫോട്ടോ പ്രദര്‍ശനം ബഹ്റൈന്‍ ടൂറിസം ആന്‍റ് എക്സിബിഷന്‍സ് അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ശൈഖ് ഖാലിദ് ബിന്‍ ഹമൂദ് ആല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. വിദേശകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ.ശൈഖ് അബ്ദുല്ല ബിന്‍ അഹ്മദ് ആല്‍ ഖലീഫ, ഇന്ത്യന്‍ അംബാസഡര്‍ അലോക് കുമാര്‍ സിന്‍ഹ എന്നിവര്‍ സന്നിഹിതരായിരുന്നു. 
ഇന്ത്യന്‍ എംബസി, ബഹ്റൈന്‍ ടൂറിസം ആന്‍റ് എക്സിബിഷന്‍സ് അതോറിറ്റിയുമായി ചേര്‍ന്നാണ് പരിപാടി നടത്തിയത്. മഹാത്മാഗാന്ധിയെക്കുറിച്ചുള്ള പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാനുള്ള അവസരം ലഭിച്ചത് അംഗീകാരമായി കാണുന്നുവെന്ന് ശൈഖ് ഖാലിദ് ബിന്‍ ഹമൂദ് ആല്‍ ഖലീഫ പറഞ്ഞു. ഇത്തരം പരിപാടികള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധത്തിന് കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഒക്ടോബര്‍ നാലുവരെ നീളുന്ന പ്രദര്‍ശനം കാലത്ത് പത്തുമണിക്ക് തുടങ്ങി ഉച്ച ഒരുമണിവരെയും വൈകീട്ട് നാലിന് തുടങ്ങി രാത്രി പത്തുമണി വരെയുമാണുള്ളത്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.