മനാമ: വൈ.എം.സി.എ ബഹ്റൈന്‍ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്‍െറ സഹകരണത്തോടെ നടത്തിയ ‘പീസ് ആന്‍റ് ബ്ളസിങ്സ്’ സംഗീത പരിപാടി കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്കൂളില്‍ നടന്നു.
യു.എസില്‍ നിന്നുള്ള 20 അംഗ സംഗീത ഗ്രൂപ്പായ ‘ജേര്‍ണി ബാന്‍റ്’ ആണ് പരിപാടി അവതരിപ്പിച്ചത്. തൊഴില്‍- സാമൂഹിക വികസന മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ പരിപാടിയില്‍ സംബന്ധിച്ചു. എല്ലാ മതവിഭാഗങ്ങളെയും സംസ്കാരങ്ങളെയും ഒരു പോലെ ഉള്‍ക്കൊള്ളുന്നതിനുള്ള ബഹ്റൈന്‍െറ സന്നദ്ധതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.വൈ.എം.സി.എ പ്രസിഡന്‍റ് സോമന്‍ ബേബി, നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച് പാസ്റ്റര്‍ ഹാനി അസീസ്, സാംസ്കാരിക -മത നേതാക്കള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.