ലോകമറിയട്ടെ,  ആ കൈപുണ്യം

മനാമ: ആത്മസംസ്കരണത്തിന്‍െറയും വ്രതശുദ്ധിയുടെയും മാസമായ റമദാന്‍ അരികിലത്തെി. റമദാന്‍ രാവുകള്‍ എവിടെയും രുചിഭേദങ്ങളാല്‍ സമ്പന്നമാണ്. പ്രവാസ ഭൂമിയിലെ തിരക്കുകള്‍ക്കിടയിലും നോമ്പുകാലവിഭവങ്ങളൊരുക്കാന്‍ ആരും മടികാണിക്കാറില്ല. പരമ്പരാഗത കൂട്ടുകള്‍ മുതല്‍ പുതിയ കാലം ഏറ്റുവാങ്ങിയ രുചികള്‍ വരെ ഇപ്പോള്‍ നോമ്പുതുറകളില്‍ ഇടം പിടിക്കാറുണ്ട്. 
ഈ റമദാനില്‍ ‘ഗള്‍ഫ് മാധ്യമം’ ബഹ്റൈനിലെ വായനക്കാരില്‍ നിന്ന് രുചികരവും ആരോഗ്യപ്രദവുമായ പാചകക്കുറിപ്പുകള്‍ ക്ഷണിക്കുന്നു. പരമ്പരാഗത രുചിക്കൂട്ടുകള്‍ക്കൊപ്പം നിങ്ങളുടെ അഭിരുചി ചേര്‍ത്ത് വിപുലീകരിച്ചതോ, അടുക്കളയിലെ പരീക്ഷണങ്ങളില്‍ വിജയം കണ്ടതോ, പുറം രാജ്യങ്ങളില്‍ പ്രചാരത്തിലുള്ളതോ എന്തുമാകാം ഇത്. 
ബഹ്റൈനിലെ റസ്റ്റോറന്‍റ്, കാറ്ററിങ് രംഗത്തെ പ്രമുഖരായ ‘ഫുഡ് സിറ്റി’യുമായി ചേര്‍ന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവ റെസിപ്പി തയാറാക്കായി ആളുടെ പടവും വിഭവത്തിന്‍െറ ചിത്രവും ചേര്‍ത്ത് പ്രസിദ്ധീകരിക്കും. എല്ലാ ആഴ്ചയും മികച്ച കുറിപ്പുകള്‍ക്ക് സമ്മാനം നല്‍കും. പുറമെ, പത്ത് പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കാന്‍ അവസരമുണ്ട്. 
പാനീയങ്ങള്‍ മുതല്‍ സവിശേഷമായ ബിരിയാണി വരെയുള്ള എന്തിന്‍െറയും രുചിക്കൂട്ടുകള്‍ വിശദമായി ഇന്നു മുതല്‍ അയക്കാം. ഇ-മെയില്‍: bahrain@gulfmadhyamam.net ഇ-മെയിലില്‍ സബ്ജക്റ്റ് ആയി ramzan recipe  എന്ന് രേഖപ്പെടുത്തണം. സ്വന്തം തലപ്പടവും വിഭവത്തിന്‍െറ ഫോട്ടോയും അറ്റാച് ചെയ്യാന്‍ മറക്കരുത്. പേരും ഫോണ്‍ നമ്പറും നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.