‘ബുക്വാറ പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കും’

മനാമ: ബുക്വാറ പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിന് ശ്രമം ശക്തമാക്കുമെന്ന് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അഹ്മദ് അല്‍ഖയ്യാത്ത് പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രദേശത്ത് സന്ദര്‍ശനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മുനിസിപ്പല്‍ കൗണ്‍സിലുകളുമായി സഹകരിച്ച് അതത് പ്രദേശങ്ങിലെ അടിസ്ഥാന സൗകര്യ വികസനം പൂര്‍ത്തീകരിക്കുന്നതിന് മന്ത്രാലയത്തിന് പദ്ധതിയുണ്ട്.
പ്രദേശത്തെ റോഡുകളുടെ വികസനം, പാര്‍ക്കിങ് ഏരിയകള്‍ സ്ഥാപിക്കല്‍, സമാന്തര റോഡ് നിര്‍മാണം തുടങ്ങി വിവിധ ആവശ്യങ്ങളാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത്.
ഇവ പരിഹരിക്കുന്നതിന് സമയബന്ധിതമായ കര്‍മപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.