മനാമ: ബഹ്റൈനെ മേഖലയിലെ പ്രധാന ‘വെഡ്ഡിങ് ഡെസ്റ്റിനേഷ’നാക്കി മാറ്റാനുള്ള പദ്ധതിയുമായി ബഹ്റൈന്‍ ടൂറിസം ആന്‍റ് എക്സിബിഷന്‍സ് അതോറിറ്റി രംഗത്ത്. ബഹ്റൈന്‍െറ സമഗ്ര ടൂറിസം വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തന പദ്ധതികളുടെ ഭാഗമാണ് ഈ ആശയം. ഇതുസംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അധികൃതര്‍ വെളിപ്പെടുത്തി. വിവാഹം ആഘോഷപൂര്‍വമായി നടത്താന്‍ സാധിക്കുന്ന മേഖലിലെ ഏറ്റവും മികച്ച ഇടമായി രണ്ടുവര്‍ഷം കൊണ്ട് ബഹ്റൈനെ വികസിപ്പിക്കുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
ഇതിന്‍െറ പ്രചാരണത്തിനായി സോഷ്യല്‍ മീഡിയകളെയും വിവിധ മാധ്യമങ്ങളെയു ഉപയോഗപ്പെടുത്തും. ഹോട്ടല്‍, ഫാഷന്‍, കാര്‍ റെന്‍റല്‍, വ്യോമഗതാഗതം തുടങ്ങിയ വിവിധ രംഗങ്ങളില്‍ ഇതുവഴി ഉണര്‍വുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വെഡ്ഡിങ് പ്ളാനര്‍മാര്‍ക്കുവേണ്ടി സെപ്റ്റംമ്പറില്‍ ശില്‍പശാല ആലോചനയിലുണ്ട്. ഇതിന് അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തിയാര്‍ജിച്ച കമ്പനിയുടെ സഹായം ലഭ്യമാക്കും. ഇന്ത്യ, സൗദി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വെഡ്ഡിങ് മാനേജ്മെന്‍റ് കമ്പനികളെയും ബഹ്റൈനിലേക്ക് ക്ഷണിക്കും. തായ്ലന്‍റില്‍ അടുത്ത വര്‍ഷം നടക്കുന്ന ‘വെഡ്ഡിങ് ഫെയറി’ല്‍ അതോറിറ്റി പങ്കെടുക്കും. മരുഭൂമി, ദ്വീപുകള്‍, ബീച്ച്, ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ട് തുടങ്ങി ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ചുള്ള ആര്‍ഭാട വിവാഹങ്ങളാണ് അതോറിറ്റി വാഗ്ധാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.