നോമ്പിന്‍െറ വിശുദ്ധിയില്‍ എബിന്‍ സതീഷ്
മനാമ: മാഹി സ്വദേശിയായ എബിന്‍ സതീഷിന് 16 വയസേ ആയിട്ടുള്ളൂ. എങ്കിലും കഴിഞ്ഞ ആറുവര്‍ഷമായി എബിന്‍ നോമ്പുകാരനാണ്. തന്‍െറ മുസ്ലിം സുഹൃത്തുക്കളുടെ വ്രതാനുഷ്ഠാനമാണ് എബിനെയും നോമ്പുമാസത്തിലേക്ക് ആകര്‍ഷിച്ചത്. മനാമ സൂക്കില്‍ 32വര്‍ഷങ്ങളായി വസ്ത്ര വ്യാപാരം നടത്തുന്ന സതീഷ് ബാബുവിന്‍െറ മകനാണ് ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂള്‍ പ്ളസ് വണ്‍ വിദ്യാര്‍ഥി കൂടിയായ എബിന്‍. സുഹൃത്തുക്കളോടൊപ്പം നോമ്പെടുക്കാനുള്ള ആഗ്രഹം ആദ്യം എബിന്‍ മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അവര്‍ക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് ഇത് എല്ലാ വര്‍ഷങ്ങളിലും പതിവായി.
പിതാവിന്‍െറയോ സുഹൃത്തുക്കളുടെയോ വകയായിരിക്കും മിക്ക ദിവസങ്ങളിലും നോമ്പുതുറ. മനാമ കെ.എം.സി.സി ഓഫിസില്‍ സംഘടിപ്പിക്കുന്ന ഇഫ്താറിലും എബിന്‍ എത്താറുണ്ടെന്ന് മലപ്പുറം ജില്ല വൈസ് പ്രസിഡന്‍റ് ഇഖ്ബാല്‍ താനൂര്‍ പറഞ്ഞു.
സമയ ദൈര്‍ഘ്യമേറിയ ഈ നോമ്പുകാലത്തും ക്ഷീണം അറിഞ്ഞിട്ടില്ളെന്ന് എബിന്‍ പറഞ്ഞു. വരും വര്‍ഷങ്ങളിലും നോമ്പെടുക്കണമെന്നാണ് ആഗ്രഹമെന്നും എബിന്‍ കൂട്ടിച്ചേര്‍ത്തു. ഭാമിനി സതീഷ് മാതാവും റിനീല സതീഷ് ഏക സഹോദരിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.